സംസ്ഥാനത്ത് പുതിയ ആധുനിക അറവുശാലകള്‍ നിര്‍മ്മിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 11 ആധുനിക അറവുശാലകൾ നിർമ്മിക്കാൻ തീരുമാനം.. ഇതിനായി പ്രത്യേക കമ്പനി രൂപീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും.

കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരിക്കും അറവുശാലകൾ സ്ഥാപിക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഇത് സംബന്ധിച്ച നടപടികൾ അവലോകനം ചെയ്തു.

100 കോടി

ആദ്യഘട്ടത്തില്‍ എല്ലാ കോര്‍പ്പറേഷനുകളിലും ആധുനിക അറവുശാലകള്‍ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. 11 അറവുശാലകൾക്ക് 116 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുളളത്.

കിഫ്ബിയില്‍നിന്നുളള 100 കോടി രൂപ 45 ദിവസത്തിനകം ലഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി വി.കെ. ബേബി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here