പി യു ചിത്ര ചരിത്രമെ‍ഴുതി; ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം; ദേശീയ അത് ലറ്റിക് ഫെഡറേഷന്‍ ഇതൊക്കെ കാണണം

തുര്‍ക്ക്‌മെനിസ്ഥാന്‍ : ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ മലയാളി താരം പി യു ചിത്രക്ക് സ്വര്‍ണം.

ഒ പി ജെയ്ഷക്കും സിനിമോള്‍ പൗലോസിനും ശേഷം ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന ഖ്യാതി ഇനി ചിത്രക്ക് സ്വന്തം.

1500 മീറ്ററിലെ കുതിപ്പ്

1500 മീറ്ററിലാണ് ചിത്ര സ്വര്‍ണം നേടിയത്. 4 മിനുട്ട് 27 സെക്കന്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാതിരുന്ന ശേഷം ചിത്രയുടെ ആദ്യ മത്സരമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here