പൊലീസിനെ ആക്രമിക്കുന്നവരെ കൈകാര്യം ചെയ്യാമെന്ന് ഹൈക്കോടതി

കൊച്ചി: പോലീസ് സ്റ്റേഷനിൽ ആരെങ്കിലും അതിക്രമം കാണിച്ചാൽ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യാമെന്ന് ഹൈക്കോടതി . അതിൽ മനുഷ്യാവകാശ ലംഘനം ഇല്ലെന്നും കോടതി വ്യക്തമാക്കി .

തൃശ്ശൂർ അന്തിക്കാട് സ്റ്റേഷനിൽ പോലീസിന് മർദ്ദിച്ച പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിർദ്ദേശം .

പോലീസ് സ്റ്റേഷനിൽ അതിക്രമം കാണിക്കുന്നവരെ ബലപ്രയോഗത്തിലൂടെ തന്നെ നേരിടണം എന്നായിരുന്നു കോടതിയുടെ നിർദേശം .

മനുഷ്യാവകാശ പ്രശ്നമോ

ഇത് മനുഷ്യാവകാശ പ്രശ്നമാകില്ലേ എന്ന് സംശയം പ്രോസിക്യൂഷൻ ഉന്നയിച്ചെങ്കിലും, സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ പോലീസിന് അധികാരം നൽകുന്നുണ്ടെന്ന് കോടതി ചുണ്ടിക്കാട്ടി.

സ്റ്റേഷനുകളിൽ പ്രതികളെ മർദ്ദിക്കുന്നത് ഒഴിവാക്കണം. എന്നാൽ അതിന്റെ പേരിൽ പോലീസ് തല്ലുകൊള്ളാൻ നിന്നു കൊടുക്കരുതെന്നും കോടതി പറഞ്ഞു.

പ്രതികൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ അനുവദിക്കരുത്. അതിനുള്ള ബാധ്യത പോലീസിനുണ്ട്. എന്നാൽ ഈ നിർദേശം പൊലീസ് ദുരുപയോഗം ചെയ്യരുതെന്നും കോടതി കൂട്ടിച്ചേർത്തു.

ഈ നിർദ്ദേശത്തിന്റെ പേരിൽ, സ്റ്റേഷനിലെത്തുന്ന പ്രതികളെ മർദ്ദിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News