ഗുര്‍മീതിന്‍റെ ജയിലിലെ പണി ഇതാണ്; കോടികളൊന്നുമില്ലെങ്കിലും ദിവസം 20 രൂപ അധ്വാനിച്ച് സമ്പാദിക്കുകയാണിപ്പോള്‍

റോത്തക്: ബലാത്സംഗക്കുറ്റത്തില്‍ ജയിലിലായ സ്വയംപ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് ജയിലില്‍ ജോലി പച്ചക്കറി വളര്‍ത്തലാണ്. ഇതിലൂടെ അദ്ദേഹം ദിനേന 20 രൂപ സമ്പാദിക്കുന്നുണ്ടെന്ന് ഹരിയാന ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

രണ്ട് ബലാത്സംഗക്കുറ്റത്തിലായി 20 വര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ടാണ് ഗുര്‍മീത് ജയിലില്‍ കഴിയുന്നത്. ഹരിയാന രോഹ്തഗിലെ സുനാരിയ ജയിലിലാണ് ഇയാളെ അടച്ചിരിക്കുന്നത്.

ക‍ഴിവിനനുസരിച്ചുള്ള ജോലി

900 സ്‌ക്വയര്‍ യാര്‍ഡ് സ്ഥലത്താണ് ഗുര്‍മീത് കൃഷി ചെയ്യേണ്ടത്. അവരവരുടെ കഴിവിനനുസരിച്ചാണ് തടവുകാര്‍ ജോലി നല്‍കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

800 ഏക്കര്‍ വിശാലമായ ക്യാംപസില്‍ 7 സ്റ്റാര്‍ സുഖലോലുപതയില്‍ കഴിഞ്ഞിരുന്ന ആളാണ് ഗുര്‍മീത്. അതുകൊണ്ടു തന്നെ വലിയ ജോലികള്‍ ചെയ്യാന്‍ ഇപ്പോള്‍ ഇയാള്‍ക്കാവില്ലെന്നാണ് ജയില്‍ അധികൃതര്‍ കണക്കാക്കുന്നത്.

അടുത്തയാഴ്ച വിത്തുവിതയ്ക്കുന്നതിനു വേണ്ടി തടമെടുക്കുകയാണ് ഗുര്‍മീത് ഇപ്പോള്‍ ചെയ്യുന്ന ജോലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel