പുതിയ രാഷ്ട്രീയ നയം പ്രഖ്യാപിച്ച് വെള്ളാപ്പള്ളി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; പിണറായി ഇഷ്ടമുള്ള നേതാവ്; അടുത്ത തെരഞ്ഞെടുപ്പിലും കേരളം ചുവപ്പണിയും; കേരള ഭരണം ബിജെപിക്ക് സ്വപ്‌നം കാണാനാകില്ല

തിരുവനന്തപുരം: ബി ഡി ജെ എസ് നേതാവ് വെള്ളാപ്പള്ളി നടേശന്‍ പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് പിണറായിയെ കാണാന്‍ വെള്ളാപ്പള്ളി എത്തിയത്.

പിണറായി വിജയനാണ് ഏറ്റവും ഇഷ്ടമുള്ള നേതാവെന്ന് വ്യക്തമാക്കിയ വെള്ളപ്പള്ളി അടുത്ത തവണയും പിണറായി തന്നെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്നും പറഞ്ഞു. ഉള്ളുകൊണ്ട് താന്‍ എന്നും ഇടതുപക്ഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്ക് വിമര്‍ശനം

ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളാപ്പള്ളി അഴിച്ചുവിട്ടത്. കേരളത്തില്‍ ഒരു കാലത്തും ബിജെപിക്ക് അധികാരം കിട്ടില്ല. അതുകൊണ്ട് കൂടെ ആരും വേണ്ടെന്ന നിലപാടാണ് ബിജെപിയുടെത്.

കേരളത്തില്‍ എന്‍ഡിഎ ഘടകമില്ലെന്നും ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്നതുകൊണ്ട് പ്രയോജനമില്ല. നിലപാടില്‍ മാറ്റമുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയെ കണ്ടതിന്റെ എല്ലാ ലക്ഷ്യങ്ങളും മാധ്യമങ്ങളോട് പറയാനാകില്ലെന്നും അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്നും വെളളാപ്പള്ളി അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫിലും യുഡിഎഫിലും അവസരം കിട്ടാത്തതുകൊണ്ടാണ് എന്‍ഡിഎയുടെ ഭാഗമായതെന്നും വരുകാലത്ത് മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News