സൈബര്‍ലോകത്ത് നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരോ

തിരുവനന്തപുരം: എത് വ്യക്തിയേയും വ‍ഴിതെറ്റിക്കാന്‍ പ്രാപ്തിയുളള സൈബര്‍ ലോകത്തിന്‍റെ പിന്നാബുറ കഥകളിലേക്ക് വെളിച്ചം വീശുന്ന പുസ്തകവുമായി യുവ ഐപിഎസ് ഒാഫീസര്‍ . നിറം പിടിപ്പിച്ച സൈബര്‍ ലോകത്തിന് ചതിയും കാപട്യവും നിറഞ്ഞ മറ്റൊരു മുഖമുണ്ടെന്ന് വിളിച്ച് പറയുകയാണീ പുസ്തകം.

ബ്ളൂവെയില്‍ അടക്കമുളള ഒാണ്‍ലൈന്‍ മരണകളികളുടെ കാലത്ത് അതിനിരയാക്കപെടുന്ന കൗമാരലോകത്തെയാണ് പുസ്തകം അഭിസംബോധന ചെയ്യുന്നത്.

കെഎപി നാലാം കമാന്‍ഡന്‍ായ സഞ്ജയ് കുമാര്‍ ഐപിഎസിന്‍റെ നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണോയെന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

16 വയസുകാരി

ആത്മഹത്യ ചെയ്യാനുറച്ച് തന്‍റെ മുന്നിലെത്തിയ പത്തനംതിട്ട സ്വദേശിനിയായ 16 വയസുളള കൗമാരകാരിയെ സഞ്ജയ് കുമാര്‍ എന്ന യുവ ഐപിഎസ് ഒാഫീസര്‍ ഒരിക്കലും മറക്കില്ല.

സൈബര്‍ ലോകത്തെ പൊരുളും പൊരുത്തക്കേടും തിരിച്ചറിയും മുന്‍പ് മുഖമില്ലാത്ത കാമുകന് മുന്നില്‍ സ്വന്തം നഗ്നത അനാവരണം ചെയ്യാന്‍ വിധിക്കപ്പെട്ടവള്‍, സൈബര്‍ വല ക‍ഴുത്തില്‍ കുടുങ്ങി മരണം കാത്തിരിക്കുന്ന ഇത്തരം നൂറ് കണക്കിന് കൗമാരകാരുടെ ജീവിതവും.

അതിന്‍റെ പ്രതിവിധിയുമാണ് നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണോ എന്ന പുസ്തകത്തിലൂടെ സഞ്ജയ് കുമാര്‍ വിളിച്ച് ചോദിക്കുന്നത് .

21 നൂറ്റാണ്ടിന്‍റെ ശാപവും , ശക്തിയുമായ സൈബര്‍ എന്ന മായലോകത്തിന്‍റെ പിന്നാമ്പുറങ്ങളിലൂടെ പ്രയാണം ചെയ്യുന്ന ഈ പുസ്തകം കുട്ടികള്‍ വായിച്ചില്ലെങ്കിലും, അദ്ധ്യാപകരും ,രക്ഷിതാക്കളും വായിക്കാതിരിക്കരുത്.

അക്ഷരം കൂട്ടിവായിക്കും മുന്പേ മൊബൈല്‍ ഫോണിനെ പരിചയപെടുന്ന ആധുനിയ ലോകത്തെ പുതിയ തലമുറയെയാണ് പുസ്തകം അഭിസംബോധന ചെയ്യുന്നത്.

ആളെ കൊല്ലുന്ന ഒാണ്‍ലൈന്‍ ഗെയിം മുതല്‍ പ്രാപിടിയന്‍മാരായ ഒാണ്‍ലൈന്‍ മോഷ്ടാക്കള്‍ വരെയുളള നല്ലതും ചീത്തയുമായ കഥാപാത്രങ്ങള്‍ പുസ്തകത്തിന്‍റെ ഇതിവൃത്തമാണ് .

കണക്കും സാമൂഹ്യശാസ്ത്രവും, ഒക്കെ പോലെ സിലബസിന്‍റെ ഭാഗമായി മാറെണ്ടതാണ് സൈബര്‍ ലോകവും ,അതിന്‍റെ നിയമവും എന്നതാണ് ഈ പോലീസ് ഉദ്യോഗസ്ഥന്‍റെ സുചിന്ത്യമായ അഭിപ്രായം
ബൈറ്റ്

ഒലീവ് പബ്ളിഷേസ് ഇംഗ്ളീഷിലും മലയാളത്തിലുമായി പുറത്തിക്കിയ പുസ്കത്തിന്‍റെ ഒൗദ്യോഗികമായ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പ്രസിദ്ധീകരിക്കും മുന്‍പ് തന്നെ 5000 ലേറെ കോപ്പികള്‍ക്ക് ഇതിനോടകം ഒാര്‍ഡര്‍ ലഭിച്ച് ക‍ഴിഞ്ഞു.

സൈബര്‍ ലോകത്ത് ഇടപ‍ഴകുന്ന ഒരോ വ്യക്തിയും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം രചിച്ചിരിക്കുന്നത് എന്‍ഐഎ അടക്കമുളള ഏജന്‍സികളില്‍ പ്രവര്‍ത്തിച്ച് പരിചയമുളള സഞ്ജയ് കുമാര്‍ ഗുര്‍ദീര്‍ ആണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News