കുവൈത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിക്കെതിരെ പ്രതിഷേധം

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി എം.ജെ.അക്ബര്‍ എത്തുന്നതിനു മുന്‍പ്
ഇന്ത്യന്‍ എംബസിയില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നു.

കറാഫി നാഷണല്‍ , മിശ്രഫ് എന്നീ കമ്പനികളിലെ തൊഴിലാളികള്‍ ആണ് പ്രതിഷേധവുമായി എത്തിയത്.

ശമ്പളം ലഭിക്കുന്നില്ല

ഒന്നര വര്‍ഷത്തില്‍ ഏറെയായി ശമ്പളം ലഭിക്കുന്നില്ല എന്ന പരാതി നേരത്തെ എംബസിക്ക് നല്‍കിയിട്ടും നടപടികള്‍ കൈക്കൊള്ളുന്നില്ല എന്ന് ആരോപിച്ചാണ് തൊഴിലാളികളുടെ പ്രതിഷേധം. നാനൂറോളം തൊഴിലാളികള്‍ ആണ് എംബസിയില്‍ എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here