ആര്‍ സി സിയിയിലെ 9 വയസ്സുകാരിക്ക് എച്ച് ഐ വി ബാധിച്ച സംഭവം: ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം: ആര്‍ സി സി യില്‍ ചികില്‍സയിലുള്ള 9 വയസ്സുകാരിക്ക് എച്ച് ഐ വി ബാധിച്ച സംഭവത്തില്‍ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ജോയിന്റ് ഡി.എം.ഇ ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് നല്‍കുക, ആര്‍.സി.സിയില്‍ സാങ്കേതിക പിഴവുണ്ടായിട്ടില്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

എന്നാല്‍ ആധുനിക പരിശോധകള്‍ക്കായി സൗകര്യമില്ലാത്തത് പോരായ്മയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചത് വിന്‍ഡോപിരീഡിലുള്ള ദാതാവില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെയാവാമെന്നതാണ് സംഘത്തിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News