ലോകത്തില്‍ ഏറ്റവും കൂടുതല്‍ വീട്ടുവേലക്കാര്‍ ഈ രാജ്യത്ത്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വീട്ടുവേലക്കാരുള്ളത് ഗള്‍ഫ് മേഖലയിലാണെന്ന് കണക്കുകള്‍ .

ജനസംഖ്യാ ആനുപാതവുമായി തട്ടിച്ചുനോക്കുമ്പോള്‍ ലോകത്തില്‍തന്നെ ഏറ്റവും കൂടുതല്‍ വീട്ടുവേലക്കാരുള്ളത് ഗള്‍ഫ് മേഖലയിലാണെന്ന് കണക്കുകള്‍ വ്യക്താക്കുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ മൊത്തം 20 ലക്ഷം വീട്ടുവേലക്കാര്‍ ജോലിചെയ്യുന്നുണ്ടെന്ന് കണക്കുകള്‍

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പൈന്‍, ഇന്ത്യോനേഷ്യ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വീട്ടുവേലക്കാരിലധികവും. വീട്ടുവേലക്കാരുടെ ശരാശരി പ്രായം 25നും 30നുമിടയിലാണ്. വീട്ടുവേലക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

ഗള്‍ഫ് മേഖലയിലേക്ക് ഏറ്റവുമധികം വീട്ടുവേലക്കാരെ നല്‍കിയ രാജ്യമെന്ന സ്ഥാനം ഇന്ത്യക്കുതന്നെ. തൊട്ടുപിന്നില്‍ യഥാക്രമം ഇന്തോനേഷ്യയും ഫിലിപ്പൈനുമാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വീട്ടുവേലക്കാരെ സ്വീകരിച്ച രാജ്യം സഊദിയാണ്. ആകെ വീട്ടുവേലക്കാരുടെ 40 ശതമാനവും സഊദിയിലാണ്. എട്ടുലക്ഷം വീട്ടു വേലക്കാര്‍ . യു എ ഇ യാണു തൊട്ടുപിന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News