ദേശീയ മാധ്യമങ്ങളിലെ വാര്‍ത്താവതാരകര്‍ ബിജെപി ആര്‍എസ്എസ് വക്താക്കളാകുന്നു: ശശികുമാര്‍

കൊച്ചി:ഈ രാജ്യത്ത് ജനിച്ച തന്നെ സംഘപരിവാറുകാര്‍ രാജ്യസ്‌നേഹം പഠിപ്പിക്കണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. സ്വാതന്ത്യസമരകാലത്ത് സംഘപരിവാറുകാര്‍ കട്ടിലിന്റെ അടിയില്‍ ഒളിച്ചിരിക്കുകയായിരുന്നെന്നും ശശികുമാര്‍ പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള സാംസ്‌കാരിക കൂട്ടായ്മയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
ഓരോദിവസവും സംഘപരിവാറുകാര്‍ രാജ്യസ്‌നേഹം ചോദ്യം ചെയ്യുകയാണ്.

ബി ജെ പിക്കെതിരെ ശബ്ദിക്കാത്തവരെ മാത്രമാണ് ഇക്കൂട്ടര്‍ രാജ്യസ്‌നഹികളായി കാണുന്നത്. സംഘപരിവാറിനെതിരെ പറഞ്ഞാല്‍ രാജ്യവിരുദ്ധനായി മുദ്രകുത്തും.

പിന്നീട് പാകിസ്ഥാനിലേക്ക് പോകാന്‍ കല്‍പ്പിക്കും. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ അപമാനം തുടരുകയാണ്
സംഘപരിവാര്‍ പ്രത്യയശാസ്ത്രം ഹിന്ദു മതത്തിന് തന്നെ അപമാനവും ഭീഷണിയുമാണ്.

രാജ്യം അടിവെച്ച് അടിവെച്ച് ഫാസിസത്തിലേക്ക് നീങ്ങുകയാണ്. ഫാസിസത്തിന്റെ ആദ്യ രൂപങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ അധീശത്വം അടിച്ചേല്‍പ്പിക്കുന്നതിനായി മതത്തെ ഉപകരണമാക്കുകയാണ് ബി ജെ പി.

. മതേതര രാജ്യത്തെ ഹിന്ദുമത രാജ്യമാക്കാനുള്ള ശ്രമങ്ങളിലാണ് സംഘപരിവാര്‍ ശക്തികള്‍. മഹത്തായ സമ്പന്ന സാംസ്‌കാരിക പാരമ്പര്യമുളള മതത്തെ ഹിന്ദുത്വവാദികള്‍ സങ്കുചിത താല്‍പര്യത്തിന് വേണ്ടി മാറ്റിമറിക്കുകയാണ. രാജ്യത്ത് ഇപ്പോള്‍ ആഭ്യന്തര അടിയന്തരാവസ്ഥയുടെ സ്ഥിതിവിശേഷമാണ് ഉള്ളത്. സ്വാധീനം ചെലുത്തിയും നിര്‍ബന്ധിച്ചും മാധ്യമങ്ങളെ സംഘപരിവാര്‍ നിലക്ക് നിര്‍ത്തുകയാണ്.

ദേശീയ മാധ്യമങ്ങളുടെ നിലപാട് ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. കേരളത്തില്‍ മറ്റൊരു സര്‍ക്കാര്‍ ഭരിക്കുന്നതു കൊണ്ട് ഇവിടുത്തെ മാധ്യമങ്ങള്‍ ഇവര്‍ക്ക് വഴങ്ങുന്നില്ല.

പ്രധാന ദേശീയ ടി വി ചാനലുകളിലെ അവതാരകരുടെ നിലപാട് കാണുമ്പോള്‍ ബി ജെ പി വക്താക്കള്‍ എന്തിനാണെന്ന് തോന്നിപ്പോകും. ബി ജെ പി വക്താക്കളുടെ പണിയാണ് പല ടി വി അവതാരകരും ചെയ്യുന്നത്.

ഭരണഘടനയിലെ മതേതരത്വം വെല്ലുവിളി നേരിടുകയാണ്. ബി ജെ പി അധികാരത്തില്‍ വന്നതുമുതല്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തെ സംശയത്തോടെയാണ് കാണുന്നത് ഭരണഘടനയെ മാറ്റിമറിക്കുക എന്നറിയുന്നത് കൊണ്ടുമാത്രമാണ് ഈ ശ്രമത്തില്‍ നിന്ന് ഇവര്‍ തല്‍ക്കാലം പിന്തിരിഞ്ഞിരിക്കുകയാണ്.

ഇസ്ലാമിക് സ്റ്റേറ്റ്, ഇസ്ലാം അല്ലാത്തത് പോലെ ഹിന്ദുയിസം എന്നാല്‍ ഹിന്ദത്വം അല്ലെന്നും ശശികുമാര്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News