മുടിയെക്കുറിച്ച് ആശങ്ക വേണ്ട; ഈ ഭക്ഷണങ്ങള്‍ സഹായിക്കും

മുടികൊഴിച്ചിലിനെ കുറിച്ചും മുടിയുടെ ആരോഗ്യത്തെ കുറിച്ചും മറ്റും ആശങ്കപ്പെടാത്ത ആളുകളുണ്ടാവില്ല. എന്നാല്‍, മുടിവളര്‍ച്ചയെ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഉണ്ട് എന്നും അവ നമുക്ക് അനായാസം ദൈനം ദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നും അറിഞ്ഞാലോ?

മുടിയെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്ക് ആശ്വാസമാകും, തീര്‍ച്ച പയറുവര്‍ഗങ്ങളും മുളപ്പിച്ച പയറും ഇവ ഗുണത്തില്‍ മൃഗങ്ങളുടെ പ്രോട്ടീന് സമാനമായ സസ്യജന്യമായ പ്രോട്ടീന്റെ സ്രോതസ്സുകളാണ്.

ആരോഗ്യകരമായ മുടിക്ക് ആവശ്യമായ പ്രോട്ടീന്‍, സിങ്ക്, വൈറ്റമിന്‍ ബി-6 എന്നിവ വെള്ളക്കടലയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിക്ക് വേണ്ട പ്രോട്ടീന്‍ നിര്‍മ്മിക്കുന്നതില്‍ സിങ്കിന് വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്

സോയ പയറും ടോഫുവും ഇതില്‍ ഇരുമ്പും വൈറ്റമിന്‍-ഇ യും നല്ലൊരളവില്‍ അടങ്ങിയിരിക്കുന്നു

ശരീരത്തിലെ കോശകലകള്‍ക്ക് വേണ്ട ഓക്‌സിജന്‍ നല്‍കുന്ന ഹീമോഗ്‌ളോബിന്റെ പ്രധാന ഘടകമാണ് ഇരുമ്പ്.

ഓക്‌സിജന്‍ വലിച്ചെടുക്കുന്നതിനും തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും വൈറ്റമിന്‍ -ഇ സഹായിക്കുന്നു.

ബദാം പരിപ്പും വാള്‍നട്ടും:വൈറ്റമിന്‍ -ഇ, ഇരുമ്പ് എന്നിവ ഇവയിലും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ കൊളസ്‌ട്രോള്‍ നില കുറയ്ക്കാനും സഹായിക്കുന്നു.

മത്സ്യം വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി-6, പ്രോട്ടീന്‍, എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകള്‍ (ഇഎഫ്എ) എന്നിവയുടെ വലിയൊരു സ്രോതസ്സാണ് മത്സ്യം. നഖങ്ങള്‍, തലമുടി, ചര്‍മ്മം എന്നിവ സംരക്ഷിക്കുന്നതിന് ഇഎഫ്എകളുടെ പങ്ക് വളരെ വലുതാണ്.

മുട്ട ഉയര്‍ന്ന ബയോളജിക്കല്‍ വാല്യൂ ഉള്ള പ്രോട്ടീനിന്റെ നല്ലൊരു സ്രോതസ്സാണ് മുട്ട. കൂടാതെ, ഒരു മുട്ടയില്‍ 1എംജി (മില്ലി ഗ്രാം) ഇരുമ്പും അടങ്ങിയിരിക്കുന്നു.

ഇരുണ്ട പച്ചനിറമുള്ള ഇലക്കറികള്‍: ചീര, ഉലുവയില, ചതകുപ്പ, മുള്ളഞ്ചീര തുടങ്ങിയവയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നു. എന്നാല്‍, ചീരയിലും മുള്ളഞ്ചീരയിലും ഓക്‌സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലേക്കുള്ള ഇരുമ്പിന്റെ ലഭ്യത കുറയ്ക്കുന്നു.

തൈര്്. ഒരു കപ്പ് തൈരില്‍ ഏകദേശം 6-8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ചേരുവകള്‍ ഒന്നും ഇല്ലാതെയോ പഴങ്ങള്‍ ചേര്‍ത്ത് ‘ഫ്രൂട്ട് യോഗര്‍ട്ട്’ ആക്കിയോ കഴിക്കാവുന്നതാണ്.
ഈന്തപ്പഴവും ഉണക്കമുന്തിരിയും ഇവയില്‍ വൈറ്റമിന്‍ സി, മാംഗനീസ്, ഇരുമ്പ്, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ചെറിയ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യപരമായി വളരെ നല്ല ഫലം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News