
വിവാദമായ മധുര പോത്തുംമ്പി സ്‌കൂള്‍ പീഡനക്കേസില്‍ പ്രധമ അധ്യാപകന് 55 വര്‍ഷം തടവ്. മധുര ജില്ലാ കോടതിയാണ് അരോഗ്യസ്വാമിക്കെതിരെ ശിക്ഷ വിധിച്ചത്. 90ഓളം പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.
ആറു വര്‍ഷം മുമ്പ് സ്‌കൂളിലെ 22 ഓളം പെണ്‍കുട്ടികളെ പീഡിപ്പി െച്ചന്ന കേസിലാണ് വിവിധ വകുപ്പുകള്‍ ചുമത്തി മുന്‍ പ്രധനാധ്യാപകനായ ആരോഗ്യസ്വാമിയ്ക്ക് 55 വര്‍ഷം തടവും,3ലക്ഷത്തി നാല്‍പതിനായിരം രൂപ പിഴയും വിധിച്ചത്.
പിഴ തുക പീഡനത്തിരയായ പെണ്‍കുട്ടികള്‍ക്ക് നല്‍കുവാനും കോടതി ഉത്തരവിട്ടു. പീഡനത്തിരയായവരില്‍ 5 പെണ്‍കുട്ടികള്‍ ദളിത വിഭാഗത്തില്‍ പെട്ടവരുമാണ്.
മധുര ജില്ലാ കോടതിയാണ് ആരോഗ്യ സ്വാമിക്കെതിരെ ശിക്ഷ വിധിച്ചത്.വിധി വന്നതിനു പിന്നാലെ കോടതിയ്ക്ക് പുറത്ത് കൂടിയ ജനങ്ങള്‍ ആരോഗ്യസ്വാമിക്ക് നേരെ ചെരുപ്പുകളും മുട്ടകളും എറിയുകയും ചെയ്തു, 2016ലെ ഹൈക്കോടതി ഉത്തരവനുസരിച്ച് പ്രത്യേക കോടതിയിലാണ് വിചാരണ നടത്തിയത്.
വിചാരണ വേളയില്‍ 51 പെണ്‍കുട്ടികളെയും, 14 ആണ്‍കുട്ടികളുടെയും മൊഴി കോടതി രേഖപ്പെടുത്തി, അഡീഷനല്‍ ചീഫ് ജസ്റ്റിസ് ഷണ്‍മുഖസുന്ദരമാണ് ആരോഗ്യസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
ആഗോഗ്യ സ്വാമിക്ക് പുറമേ ഇയാളെ സഹായിച്ചതിന് മൂന്ന് അധ്യാപകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
തിരെയും കേസെടുത്തിട്ടുണ്ട്,

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here