ഹിന്ദു സംഘടനകള്‍ക്ക് ഇപ്പോല്‍ എന്തു പറഞ്ഞാലും മതവികാരം വ്രണപ്പെടുകയാണ്. കോണ്ടത്തിന്റെ പരസ്യം വന്നാലും ഹിന്ദു സംഘടനകളുടെ വികാരം വ്രണപ്പെടും.
ബോളിവുഡിന്റെ ഹോട്ട് റാണി സണ്ണി ലിയോണിനെതിരെയാണ് ഹിന്ദു സംഘടനകളുടെ അടുത്ത ഇര. സണ്ണി മോഡലായ ഗര്‍ഭ നിരോധന ഉറയുടെ പരസ്യത്തിനെതിരെയാണ് ഹൈന്ദവ സംഘടനയായ യുവവാഹിനി രംഗത്തെത്തിയിരിക്കുന്നത്.
പരസ്യത്തിന്റെ തലവാചകം
ഈ നവരാത്രി ആഘോഷിക്കൂ സ്‌നേഹത്തോടെ എന്നാണ് പരസ്യത്തിന്റെ തലവാചകം. ഗുജറാത്തിലെ സൂറത്ത് നഗരത്തില്‍ ഗര്‍ഭ നിരോധന ഉറകള്‍ വില്‍ക്കുന്ന മാന്‍പോഴ്‌സ് കമ്പനി സ്ഥാപിച്ച പരസ്യബോര്‍ഡാണ് ഹിന്ദു യുവവാഹിനിക്ക് കലിപ്പായത്.
പരസ്യ ബോര്‍ഡ് നഗരത്തില്‍ നിന്ന് മാറ്റണമെന്നും , ബ്രാന്‍ഡ് അംബാസിഡറായ സണ്ണി ലിയോണിനെതിരെ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
സണ്ണിയെ ആശ്ലീല താരമെന്നാണ് ഹിന്ദു യുവവാഹിനി വിസേഷിപ്പിക്കുന്നത്. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് പരസ്യമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here