വേങ്ങര ഉപതെരഞ്ഞെടുപ്പ്; പിപി ബഷീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് മുഖ്യവരണാധികാരി ജില്ലാ കളക്ടര്‍ മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും മുതിര്‍ന്ന നേതാക്കളായ പാലൊളി മുഹമ്മദ്കുട്ടി, എ വിജയരാഘവന്‍, ടികെ ഹംസ തുടങ്ങിയവര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.

ഇത് തണ്ടാം തവണയാണ് പിപി ബഷീര്‍ വേങ്ങരയില്‍ ജനവിധി തേടുന്നത്. കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടിക്കെതിരെ മല്‍സരിച്ചതും ബഷീറാണ്. സിപിഐഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗവും അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

പിപി ബഷീറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച ചേരും. വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ പകല്‍ മൂന്നിന് വേങ്ങര ടൗണിലെ എപിഎച്ച് ഓഡിറ്റോറിയത്തിലാണ് കണ്‍വെന്‍ഷന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ഒക്ടോബര്‍ 11നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ 15നാണ്. ലോക്‌സഭാംഗം ആയതിനെ തുടര്‍ന്ന് പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News