ഈ കുഞ്ഞ് കച്ചവടക്കാരനെ കണ്ടവരുണ്ടോ; ബാലനെത്തേടി സൈബര്‍ ലോകം

സോഷ്യല്‍ മീഡിയ ഇപ്പോള്‍ വലിയൊരു അന്വേഷണത്തിലാണ്.പച്ചക്കറി വില്‍പ്പനക്കിടെ ഉറങ്ങിപ്പോയ പിഞ്ചു ബാലന് വേണ്ടിയുള്ള തെരച്ചിലിലാണ് സോഷ്യല്‍ മീഡിയ.

റോഡരികില്‍ നിരത്തിവെച്ച പച്ചക്കറിക്ക് മുന്നിലിരുന്ന് ഉറങ്ങുന്ന കുട്ടിയുടെ ചിത്രം  ആഴ്ചകള്‍ക്കു മുന്‍പ് ആരോ പോസ്റ്റ് ചെയ്തതാണ്.ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുഞ്ഞിന്റെ ചിത്രം വൈറലാകാന്‍ മണിക്കൂറുകള്‍ പോലും വേണ്ടി വന്നില്ല.

ഫിലിപ്പൈനി ചലച്ചിത്ര താരം ഷാരോണ്‍ സുനേറ്റ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതോടെ കുഞ്ഞിനെ ദത്തെടുക്കാനും സഹായങ്ങള്‍ ചെയ്യാനും നിരവധി പേര്‍ രംഗത്തെത്തി.

അന്നു മുതല്‍ കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ

അവന്റെ കൈയിലുള്ള മുഴുവന്‍ പച്ചക്കറിയും എനിക്ക് വേണം അവനെ ദത്തെടുക്കാനും പഠനച്ചെലവ് പൂര്‍ണമായി ഏറ്റെടുക്കാനും ഞാന്‍ തയാറാണെന്നും ഫിലിപ്പൈനി ചലച്ചിത്ര താരം ഷാരോണ്‍ സുനേറ്റ കുറിച്ചു.

ഇതോടെ കുഞ്ഞിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി. എന്നാല്‍ കുട്ടി എവിടത്തുകാരനാണെന്ന് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ഫിലിപ്പൈന്‍സ് സ്വദേശിയാണെന്ന് ആരൊക്കെയോ കമന്റ് ചെയ്തതോടെ ആ വഴിക്കായി തിരച്ചില്‍.

കുട്ടിയുടെ മുന്നിലിരിക്കുന്ന പച്ചക്കറി ഫിലിപ്പീന്‍സുകാര്‍ ഉപയോഗിക്കാറില്ലെന്നും അതുകൊണ്ട് കുട്ടിയുടെ സ്വദേശം വേറെയെവിടെയെങ്കിലും ആണോയെന്നും ചിലര്‍ സംശയിക്കുന്നുണ്ട്. ഇതിനിടെ കുട്ടി അരുണാചല്‍പ്രദേശ് സ്വദേശിയാണെന്ന സംശയവും ശക്തമായിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News