ഗ്രാമിന് സ്വര്‍ണ്ണത്തേക്കാള്‍ വില വരുന്ന ലഹരി മരുന്നുമായി യുവാവ് പിടിയില്‍; വില്‍പ്പന ഫെയ്സബുക്ക്, വാട്സ് ആപ് രഹസ്യഗ്രൂപ്പുകള്‍ വഴി

വന്‍ വിലയുളള പുതുതലമുറ കൃത്രിമ ലഹരി മരുന്നായ എ ഡി എം എ യുമായാണ് കോഴിക്കോട് ബാലുശ്ശേരി കരുമല സ്വദേശി ശരത്തിനെ എക്സൈസ് സംഘം പിടികൂടിയത്.

മെഥിലിന്‍ ഡയോക്സി ഫിനെതൈലാമിന്‍ എന്ന മയക്കുമരുന്നിന് വിപണിയല്‍ വലിയ വിലയുണ്ട്. പുതുതലമുറ യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ ലഹരി പദാര്‍ത്ഥം മാര്‍ക്കറ്റിലെത്തുന്നത്.

രാജ്യത്തെ മെട്രോ നഗരങ്ങളിലെ ലഹരി പാര്‍ട്ടികളിലാമ് ഇത് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് എക്സൈസ് അറിയിച്ചു. ഗ്രാമിന് സ്വര്‍ണ്ണത്തേക്കാള്‍ വില വരുന്ന എം ഡി എം എ യ്ക്ക് ഒരു ഗ്രാമിന് 3000 മുതല്‍ 5000 രൂപ വരെയാണ് ഈടാക്കുന്നത്.

അര ഗ്രാം കൈവശം വെച്ചാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം, ശരതത്തില്‍ നിന്ന് 3 ഗ്രാമാണ് പിടികൂടിയത്.

ഫെയ്സബുക്ക്, വാട്സ് ആപ് രഹസ്യ ഗ്രൂപ്പ് വഴി വില്‍പ്പന

ബെഗളൂരുവില്‍ നിന്ന് നൈജീരിയ സ്വദേശിയില്‍ നിന്നാണ് ശരത്തിന് ലഹരി പദാര്‍ത്ഥം ലഭിച്ചത്. സാമ്പത്തിക ശേഷിയുളള വീടുകളിലെ കൗമാരക്കാരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന വന്‍ റാക്കറ്റ് ലഹരി വിതരണത്തിന് പിന്നിലുണ്ടെന്നാണ് എക്സൈസ് നല്‍കുന്ന വിവരം.

ഫെയ്സ്ബുക്കിലെ ക്ലോസ്ഡ് ഗ്രൂപ്പ്, വാട്സ് ആപ് ഗ്രൂപ്പുകള്‍ എന്നിവ വഴിയാണ് പ്രധാനമായും വ്ില്‍പ്പന. എക്സൈസ് ഇന്‍സ്പെക്ടര്‍ വി പി സുധാകരന്റെ നേതൃത്വത്തിലുളള സംഘമാണ് ശരത്തിന് പിടികൂടിയത്. 22 കാരനായ ഇയാളെ കോടതി റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News