എന്റെ ജീവിതം തകര്‍ത്തത് ഐശ്വര്യാ റായിയുമായുള്ള ബന്ധം; ലോക സുന്ദരിക്കെതിരായ വെളിപ്പെടുത്തലിനൊപ്പം സ്വയം പഴിച്ച് യുവനടന്‍

ബോളിവുഡിലെന്നല്ല ലോകമെമ്പാടും ഐശ്വര്യാ റായിക്ക് ആരാധകരുണ്ട്. രണ്ട് പതിറ്റാണ്ട് മുമ്പ് നീലകണ്ണുകളുമായി റാംപില്‍ ചുവടുവെച്ച പെണ്‍കുട്ടി ലോകസുന്ദരി പട്ടത്തിനൊപ്പം നേട്ടങ്ങളുടെ കൊടുമുടി കയറുകയായിരുന്നു.

ലോകസുന്ദരിയായതിനു പിന്നാലെ വെളളിത്തിരയില്‍ അരങ്ങേറിയ ഐശ്വര്യക്ക് മുന്നില്‍ താരസുന്ദരി പട്ടവും വഴിമാറി. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഐശ്വര്യയെ വിവാദങ്ങളും പിന്‍തുടര്‍ന്നിരുന്നു.

അഭിഷേകുമായുള്ള വിവാഹത്തോടെ വിവാദകാലത്തിന് ഐശ്വര്യ വിട പറഞ്ഞെങ്കിലും പഴയ ബന്ധങ്ങളുടെ പേരില്‍ ഇടയ്‌ക്കൊക്കെ പഴി കേള്‍ക്കേണ്ടി വരാറുണ്ട്. സല്‍മാന്‍ ഖാന്‍, വിവേക് ഒബ്‌റോയി എന്നിവരുമായുള്ള പഴയ പ്രണയബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഇപ്പോഴും പഞ്ഞമില്ല.

സിനിമാ ജിവിതം തകര്‍ന്നു

ഇപ്പോഴിതാ വിവേക് ഒബ്‌റോയി വീണ്ടും ഐശ്വര്യയെ കുത്തിനോവിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ജീവിതവും സിനിമാ ജീവതവും തകര്‍ത്തത് ഐശ്വര്യയാണെന്നാണ് ഒബ്‌റോയി ഇപ്പോള്‍ പറയുന്നത്.

ബോളിവുഡില്‍ ആരും കൊതിക്കുന്ന തുടക്കം ലഭിച്ച നടനാണ് വിവേക് ഒബ്‌റോയി. വമ്പന്‍ താരനിരയുമായി റാം ഗോപാല്‍ വര്‍മ ഒരുക്കി തരംഗമായി മാറിയ കമ്പനിയിലൂടെ അരങ്ങേറിയ ഒബ്‌റോയിക്ക് ബോളിവുഡിന്റെ പുതിയ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം പോലും ലഭിച്ചിരുന്നു.

ബോളിവുഡിലെ സുന്ദരതാരമായി വളരുന്നതിനിടയിലാണ് ആഷുമായി മുടിഞ്ഞ പ്രണയത്തിലായത്. സല്‍മാനുമായുള്ള പ്രണയം തകര്‍ന്ന് നിന്ന സമയത്താണ് വിവേക് ഐശ്വര്യയുടെ ജിവിതത്തിലേക്കെത്തിയത്.

ബോളിവുഡിനെ വിവാദത്തിലാക്കിയ വലിയ വെളിപ്പെടുത്തലുകളാണ് പിന്നീടുണ്ടായത്. 2003 മാര്‍ച്ചില്‍ ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി പത്രസമ്മേളനത്തിലൂടെ വിവേക് വെളിപ്പെടുത്തി.

സല്‍മാന്‍റെ ഭീഷണി

എന്നാല്‍ ഇതോടെ ഐശ്വര്യ വിവേകില്‍ നിന്ന് അകലാന്‍ തുടങ്ങി. ഇതോടെ നിരാശയുടെ പിടിയിലായ വിവേകിന് അഭിനയത്തിലുള്ള ശ്രദ്ധയും നഷ്ടമായി.

ഐശ്വര്യയുമായുള്ള പ്രണയം തകര്‍ന്നതും സല്‍മാന്റെ ഭീഷണിയുമാണ് തന്റെ സിനിമാ ജീവിതത്തെ പ്രതികൂലമായി ബാധിച്ചതെന്ന് തുറന്ന് പറഞ്ഞ് വിവേക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഏറെ വേദനിപ്പിച്ചൊരു സംഭവമായിരുന്നു സല്‍മാന്റെ ഭീഷണി.

സിനിമയില്‍ തിളങ്ങി നിന്ന സമയത്തുണ്ടായ ഭീഷണി സിനിമാ ജീവിതത്തെ തകര്‍ക്കുകയായിരുന്നു. പല ഓഫറുകളും ഞാന്‍ തന്നെ വേണ്ടെന്ന് വെച്ചു. ആ സിനിമകളില്‍ പലതും വമ്പന്‍ ഹിറ്റായി മാറി.

മാത്രമല്ല എടുത്ത തീരുമാനങ്ങള്‍ പലതും തെറ്റായി പോയി. വന്‍ ഹിറ്റാകുമെന്ന് കരുതിയ ചെയ്ത സിനിമകള്‍ തീയറ്ററില്‍ ദയനീയമായി തകര്‍ന്നടിയുകയും ചെയ്തു. സ്വയം പഴിച്ചും തെറ്റുകള്‍ തിരുത്തുമെന്നും പറയുന്ന താരം തിരിച്ചുവരവിനുള്ള പാതയിലാണ്.

അജിത്തിനൊപ്പം വേഷമിട്ട വിവേഗം വന്‍ ഹിറ്റായി മാറുന്നത് വിവേക് ഒബ്‌റോയിക്ക് ആശ്വാസമാണ്. വിവേഗത്തിന്റെ വിജയമാഘോഷിക്കുന്ന വേളയിലാണ് താരം ദുരനുഭവങ്ങള്‍ വിവരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News