ഗുര്‍മീതിന്റെ ആശ്രമത്തില്‍ 600ഓളം മനുഷ്യാസ്ഥികൂടങ്ങള്‍; ‘മോക്ഷം’ പ്രാപിച്ചവരുടേതെന്ന് അനുയായികള്‍

ദില്ലി: ദേരാ സച്ചാ സൗദയുടെ ആശ്രമത്തില്‍ നിന്ന് 600 ഓളം മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെത്തി. പീഡനകേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ഗുര്മീത് റഹീം സിങ്ങിന്റെ താമസസ്ഥലത്തിനടുത്ത് നിന്നാണ് അന്വേഷണ സംഘം അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.

മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങള്‍

മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങളാണന്ന് ഗുര്‍മീതിന്റെ അനുയായികള്‍ പറയുന്നു.

ദേരാ സച്ചാ സൗദ ആശ്രമ ചെയര്‍പേഴ്‌സണ്‍ വിപാസന ഇന്‍സാനെ, ദേരാ മാനേജ്‌മെന്റ് കമ്മിറ്റി അംഗം ഡോ.പി.ആര്‍.നയിന്‍ എന്നിവരെ സംയുക്തമായി ചോദ്യം ചെയ്താണ് മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ നല്‍കിയ സൂചനകളനുസരിച്ച് ഗുര്‍മീത് റഹീം സിങ്ങ് താമസിച്ചിരുന്നതിനടുത്ത് ഭൂമി കുഴിച്ച് നടത്തിയ പരിശോധനയില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തി.

ഇവ വേര്‍തിരിച്ച് തിട്ടപ്പെടുത്തിയത് പ്രകാരം അറുനൂറോളം അസ്ഥികൂടങ്ങളുണ്ട്. ആശ്രമത്തില്‍ വച്ച് കൊല്ലപ്പെട്ടവരുടേയോ പീഡനത്തിന് ഇരയായവരുടേയോ ആകാം അസ്ഥികൂടങ്ങളെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

നേരത്തേയും ആശ്രമവളപ്പില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയധികം മനുഷ്യാസ്ഥികള്‍ കാണുന്നത്. ദേര സച്ചയിലെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരിശോധനകള്‍ പുരോഗമിക്കുന്നു.

അനധികൃത അവയവ കച്ചവടവും, അവയവ മാറ്റ ശസ്ത്രക്രിയയും നടന്നിരിക്കാമെന്ന് സംശയമുണ്ട്. അസ്ഥി കൂടങ്ങള്‍ അവയവ കച്ചവടത്തിന് ഇരയായവരുടേത് ആണോയെന്ന് ശാസ്ത്രിയ പരിശോധനയ്ക്ക് വിധേയമാക്കും.

അതേസമയം, ഗുര്‍മീത് റഹീം സിങ്ങിന്റെ അഭ്യര്‍ത്ഥനപ്രകാരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശ്രമത്തിന് ദത്ത് നല്‍കിയ കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് നിരവധി പരാതികള്‍ ഹരിയാന പൊലീസിന് ലഭിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News