വീണ്ടും നടിക്ക് നേരെ ആക്രമണം; കാഞ്ചനയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പ്രമുഖ തെലുങ്ക് നടി കാഞ്ചന മോയിത്രയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. യുവാക്കളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പീഡനശ്രമം മദ്യലഹരിയില്‍

ചൊവ്വാഴ്ച രാത്രി സിരിതി ക്രോസിങിന് സമീപം പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാഞ്ചനയെ മൂവര്‍സംഘം തടഞ്ഞു നിര്‍ത്തിയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. കാഞ്ചനയുടെ കാര്‍ തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരിയെടുത്ത സംഘം, നടിയെ കാറില്‍ നിന്ന് വലിച്ചിറക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. മൂന്നുപേരും മദ്യലഹരിയിലായിരുന്നു.

സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട കാഞ്ചന ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മൂന്നാമന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News