സിപിഐഎം സമ്മേളനങ്ങള്‍ മാതൃകയാക്കാം; ഫ്ളക്സ് ഒ‍ഴിവാക്കണം; പരിസ്ഥിതിക്ക് ദോഷം വരാത്ത പ്രചരണ സാമഗ്രികള്‍ ഉപയോഗിക്കണമെന്നും കോടിയേരി

തിരുവനന്തപുരം : സി.പി.ഐ എം 22-ാംപാര്‍ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായുള്ള സംസ്ഥാനത്തെ എല്ലാ സമ്മേളനങ്ങളിലും ഹരിത നിയമാവലി (ഗ്രീന്‍ പ്രോട്ടോകോള്‍) പാലിക്കണമെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്ലാ പാര്‍ടി ഘടകങ്ങളോടും, പാര്‍ടി ബന്ധുക്കളോടും അഭ്യര്‍ത്ഥിച്ചു.

നമ്മുടെ നാട് അതീവഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളെ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ എല്ലാ രാഷ്ട്രീയ പാര്‍ടികളും ബഹുജന സംഘടനകളും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. പാര്‍ടിയും ബഹുജനസംഘടനകളും ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുകയാണ്.

പരിസ്ഥിതിക്ക് ദോഷം വരരുത്

ഫ്ളക്സ് ബോര്‍ഡുകള്‍ ഒഴിവാക്കിയും, റീസൈക്കിള്‍ ചെയ്യാവുന്നതും, പരിസ്ഥിതിക്ക് ദോഷം വരുത്താത്തതുമായ പ്രചരണ സമാഗ്രികള്‍ മാത്രം ഉപയോഗിക്കേണ്ടതും അത്യാവശ്യമാണെന്ന് കോടിയേരി പറഞ്ഞു.

ഫ്ളക്സ് ബോര്‍ഡുകളും, പ്ളാസ്റ്റിക് വസ്തുക്കളും മണ്ണില്‍ അലിഞ്ഞുചേരാതെ സൃഷ്ടിക്കുന്ന മാലിന്യകൂമ്പാരം സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്കു തന്നെ ഭീഷണിയാവുകയാണ്.

സമ്മേളനത്തിന്റെ പ്രചരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറു കള്‍, അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന തോരണങ്ങള്‍, ഭക്ഷണത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും ഗ്ളാസ്സുകളുമെല്ലാം പരിസ്ഥിതി സൌഹൃദ വസ്തുക്കളായിരിക്കണം.

അതുവഴി പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനും മാതൃകയാകാനും പാര്‍ടി സഖാക്കള്‍ക്ക് കഴിയണം. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സമ്മേളനങ്ങള്‍ മാതൃകാപരമായി സംഘടിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണമെന്ന് കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News