ദില്ലി: ഇന്ധന വിലവര്‍ധന ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പണം വേണമെന്നാണ് ഇന്ധന വിലവര്‍ധനയെ ന്യായീകരിച്ച് ജെയ്റ്റ്‌ലി പറയുന്നത്.
എണ്ണ സംസ്‌കരണത്തില്‍ ഇടിവുണ്ടായതും വിലകൂടാന്‍ കാരണം
അമേരിക്കയില്‍ എണ്ണ സംസ്‌കരണത്തില്‍ ഇടിവുണ്ടായതും വിലകൂടാന്‍ ഇടയാക്കിയെന്ന് ജെയ്റ്റ്‌ലി അവകാശപ്പെട്ടു.
ഇന്ധന വിലയുടെ ഭാരം കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നികുതി വേണ്ടന്ന് വച്ചാല്‍ മതിയാവുമെന്നും എന്നാല്‍ സംസ്ഥാനങ്ങള്‍ ഇതിന് തയ്യാറല്ലെന്നും ജെയ്റ്റ്‌ലി വാദിക്കുന്നു.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തിലെ കേന്ദ്ര നിലപാടില്‍ മാറ്റമില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. അഭയാര്‍ത്ഥികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐഎസ്, ഐസ്‌ഐ ബന്ധമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി ആവര്‍ത്തിച്ചു.

Get real time update about this post categories directly on your device, subscribe now.