ക്യാപ്റ്റന്‍ കുളിന് പദ്മഭൂഷണ്‍ ലഭിക്കുമോ?; ശുപാര്‍ശയുമായി ബിസിസിഐ

രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍ പുരസ്‌കാരത്തിനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മാഹേന്ദ്രസിംഗ് ധോണിയെ ബിസിസിഐ ശുപാര്‍ശ ചെയ്തു.

ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ക്ക് ബിസിസിഐ ധോണിയുടെ പേര് മാത്രമേ നിര്‍ദേശിച്ചിട്ടുമുള്ളൂ.

ശുപാര്‍ശ ഐക്യകണ്‌ഠേന

എക്കാലത്തെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റനായ ധോണിയ്ക്ക് നേരത്തേ രാജ്യം പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌നയും, പത്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കായി 90 ടെസ്റ്റും 303 ഏകദിനങ്ങളും ധോണി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 6 സെഞ്ച്വറിയടക്കം 4867 റണ്‍സും, ഏകദിനത്തില്‍ 10 സെഞ്ച്വറിയടക്കം 9737 റണ്‍സും നേടിയിട്ടുണ്ട്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, കപില്‍ദേവ്, സുനില്‍ ഗവസ്‌ക്കര്‍, രാഹുല്‍ ദ്രാവിഡ്, ചന്തു ബോര്‍ഡെ, ദേവ്ധര്‍, സി.കെ.നായിഡു, ലാല അമര്‍നാഥ്, രാജ ബലിന്ദ്ര സിങ്, വിജയ് ആനന്ദ് എന്നിവരാണ് പത്മഭൂഷണ്‍ ലഭിച്ച മറ്റ് ക്രിക്കറ്റ് താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here