ഗെയിം ഓഫ് ത്രോണ്‍സിലും മലയാളി സാന്നിധ്യം

ലോകം മുഴുവൻ ആരാധകരുള്ള അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ് അഥവാ GOT . 2011 ഏപ്രിൽ 17 ന് HBO യിൽ ഒന്നാം സീസൺ സംപ്രേഷണം ആരംഭിച്ച ഗെയിം ഓഫ് ത്രോൺസ് പല ഇടവേളകളിലായി 2017 ഓഗസ്റ്റ് 27 നാണു ഏഴാം സീസൺ അവസാനിപ്പിച്ചത്.

എട്ടാം സീസൺ 2019 ൽ പ്രതീക്ഷിക്കുന്നു. ജോർജ്.R R .മാർട്ടിൻ എഴുതിയ ‘എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ ‘ എന്ന സീരീസിലുള്ള നോവലുകളെ ആസ്പദമാക്കിയാണ് ഓരോ സീസണുകളും തയാറാക്കിയിരിക്കുന്നത്. അതിലെ ആദ്യ പുസ്തകമാണ് ‘എ ഗെയിം ഓഫ് ത്രോൺസ്’. എമ്മി അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ പരമ്പരയെ തേടിയെത്തി.

ഏറ്റവുമധികം കാഴ്ചക്കാരുള്ള ടെലിവിഷൻ പരമ്പരയും GOT യാണ്. 10 മില്യണിലധികം കാണികളായിരുന്നു സീസൺ 7 ന് ഉണ്ടായിരുന്നത്. മികച്ച കാഴ്ചാനുഭവം നൽകുന്നവയാണ് GOT പരമ്പരകൾ. പല രാജ്യങ്ങളിലായാണ് ചിത്രീകരണം. വിഷ്വൽ എഫക്ട്കളുടെ പെർഫെക്ഷൻ ഈ പരമ്പരയെ വേറിട്ട് നിർത്തുന്നു.

Iloura (എല്ലോറ) എന്ന വിഷ്വൽ എഫക്ട്സ്  കമ്പനിയാണ് GOT  യുടെ സീസൺ 7  ഉൾപ്പെടെ ചില സീസണുകളുടെ വിഷ്വൽ എഫക്ട്സ് കൈകാര്യം ചെയ്തിരിക്കുന്നത്. 2016 ലെ മികച്ച മിനി സ്ക്രീൻ VFX നുള്ള എമ്മി അവാർഡ് GOT യിലൂടെ Iloura കരസ്ഥമാക്കി.ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള കലാകാരന്മാർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. Iloura യിലെ ഒരേ ഒരു മലയാളിയാണ് തിരുവനന്തപുരം മുടവൻമുകൾ സ്വദേശിയായ അരുൺ എസ് കൃഷ്ണൻ.


കടുത്ത നിയന്ത്രണങ്ങളാണ് GOT യിൽ വർക്ക് ചെയുമ്പോൾ ഉണ്ടായിരുന്നതെന്ന് അരുൺ പറയുന്നു. ഓഫീസിലെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. വർക്കിനെ കുറിച്ചോ കഥയെക്കുറിച്ചോ ഒരവസരത്തിലും ആരോടും പറയരുതെന്നായിരുന്നു നിർദേശം. എപ്പിസോഡ് ടെലികാസ്റ് കഴിഞ്ഞാലും പറയാൻ അവകാശം ഉണ്ടായിരുന്നില്ല. സീസൺ 7 ലെ മുഴുവൻ എപ്പിസോഡും പൂർണമായതിന്  ശേഷമാണ് താൻ ഇതിൽ വർക്ക് ചെയ്തിരുന്നു എന്ന് സുഹൃത്തുക്കളോട് പോലും പറയുന്നത്.

   EMMY ആവാർഡുമായി അരുൺ എസ് കൃഷ്ണൻ. VFX സൂപ്പർവൈസർ ഗ്ലെൻ എടുത്ത ചിത്രം

GOT  സീസൺ 7 വലിയൊരു അനുഭവമായിരുന്നു. ഇത്രയും മികച്ച രീതിയിലുള്ള VFX രംഗങ്ങൾ സിനിമകളിൽ പോലും ചിലപ്പോൾ കാണാൻ സാധിക്കില്ല. അത്രയധികം പ്രീപ്രൊഡക്ഷൻ വർക്ക് അതിനുപിന്നിൽ ഉണ്ടായിരുന്നു.ഒരു ഹോളിവുഡ് ചിത്രത്തിൽ ചെയുന്നതിനേക്കാൾ കൂടുതൽ ഡീറ്റൈൽ ആയ വർക്ക് ആയിരുന്നു GOT ടെലിവിഷൻ പരമ്പരയ്‌ക്കു വേണ്ടി ചെയേണ്ടിയിരുന്നത്. ആറ്  മാസത്തോളം വിഷ്വൽ എഫക്ട്സ് ചില എപ്പിസോഡുകൾക്കായി വേണ്ടി വന്നു.വളരെയേറെ കഷ്ടപ്പെട്ട് ചെയ്ത ചില VFX രംഗങ്ങൾ ചിത്രത്തിന്റെ അവസാന ചർച്ചകളിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എങ്കിലും വളരെ ആസ്വദിച്ചുചെയ്ത വർക്കാണ് GOT എന്നും അരുൺ കൃഷ്ണൻ പറയുന്നു.

പതിനൊന്ന് വർഷമായി VFX ഇൻഡസ്‌ട്രിയിൽ എത്തിയിട്ട്

ഇതിനിടയിൽ പല ഹോളിവുഡ് ചിത്രങ്ങളുടെയും ഭാഗമായിരുന്നെങ്കിലും അപ്പോഴൊന്നും അനുഭവിച്ചിട്ടില്ലാത്ത ഒരു സന്തോഷമായിരുന്നു GOT  യുടെ END CREDITS ൽ സ്വന്തം പേര് കണ്ടപ്പോൾ. ഒരു മലയാളി എന്ന നിലയിൽ GOT യുടെ ഭാഗമായതിൽ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു – അരുൺ പറയുന്നു. പുറത്തിറങ്ങാനിരിക്കുന്ന ഹോളിവുഡ് സിനിമയായ JUMANJI 2 നുവേണ്ടിയാണ്‌ ഇപ്പോൾ VFX വർക്കുകൾ ചെയുന്നത്. ഇനിയും ധാരാളം സിനിമകൾ വരാനിരിക്കുന്നു.

തിരുവനന്തപുരം സ്വദേശിയായ അരുൺ എസ് കൃഷ്ണൻ കേരള യൂണിവേഴ്‌സിറ്റി ബി കോം ബിരുദധാരിയാണ്. തിരുവനന്തപുരം ടൂൺസ് അനിമേഷനിൽ നിന്നും VFX പഠനം പൂർത്തിയാക്കിയ അരുൺ EFX Prasad Corporation, TATA Elxsi, Redchillies VFX, Reliance Media Works, MPC തുടങ്ങിയ സ്ഥാപനങ്ങളിൽ വിഷ്വൽ എഫക്ട്സ് ആർട്ടിസ്‌റ് ആയി ജോലി ചെയ്തിട്ടുണ്ട്. ഇതിൽ MPC ഏറ്റവും മികച്ച VFX നുള്ള ഓസ്കാർ അവാർഡ്  ( ലൈഫ് ഓഫ് പൈ , ദി ജംഗിൾ ബുക്ക്)  രണ്ടുതവണ നേടിയ കമ്പനിയാണ്.ഇപ്പോൾ ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള  iloura എന്ന VFX കമ്പനിയിൽ സീനിയർ VFX ആർട്ടിസ്‌റ്റാണ്‌.

അതിശയൻ മുതൽ പഴശ്ശിരാജ വരെ നിരവധി മലയാളം സിനിമകളിൽ അരുൺ പ്രവർത്തിച്ചിട്ടുണ്ട്. ഷാരുഖ് ഖാന്റെ RA.ONE (National Award for best VFX), കമൽഹാസന്റെ വിശ്വരൂപം ഷങ്കർ-രജനികാന്ത് ചിത്രം എന്തിരൻ, ഡൽഹി-6, മഗധീരാ തുടങ്ങി മറ്റ് ഇന്ത്യൻ ഭാഷാ ചിത്രങ്ങളിലും പ്രവർത്തിച്ചു. The Jungle Book, Where the wild things are, Neighbourhood watch, GI-Joe-2, Rock of ages, Dead man down, Ender’s Game, Expendables 2, Oblivion, 47 Ronnin, X-Men:Days of future past, Exodus:Gods and Kings, Godzilla, Fantastic four, Guardians of the Galaxy, Cinderella, Martian, John wick 2, Monster Truck, Hive, Underworld blood wars, Night at the museum:secret of the Tomb, American sniper, Meleficient, Amazing Spiderman 2, Outlander തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമായിരുന്നു.

പത്തനംതിട്ട കോന്നി സ്വദേശികളായ മാതാപിതാക്കൾ ഇപ്പോൾ തിരുവനന്തപുരം മുടവന്മുകളിലാണ് താമസം.അച്ഛൻ റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥനാണ്. ഒരു സഹോദരിയുണ്ട്. തൃശൂർ സ്വദേശിയായ ഭാര്യ ദീപ്തി നായർ അരുണിനോടൊപ്പം മെൽബണിൽ PWC അപ്ലിക്കേഷൻ കൺസൾട്ടന്റായി ജോലി ചെയ്‌യുന്നു. “എല്ലാ വർഷവും നാട്ടിൽ വരാറുണ്ട്. നാട്ടിലെ ഉത്സവങ്ങളും ഓണവുമൊക്കെ ശെരിക്കും മിസ്സ് ചെയുന്നുണ്ട്.” അരുൺ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News