ജിയോ ഫോണ്‍ ബുക്ക് ചെയ്തവര്‍ക്ക് പണി കിട്ടി; നാളെ ഫോണ്‍ കിട്ടുമെന്ന് ആരും പ്രതീക്ഷിക്കണ്ട; പുതിയ തിയതി പ്രഖ്യാപിച്ചു

ദില്ലി; വലിയ ആഘോഷത്തോടെയായിരുന്നു ജിയോ ഫോണ്‍ അവതരിപ്പിച്ചത്. 1500 രൂപയ്ക്ക് 4ജി ഉപയോഗിക്കാന്‍ പറ്റുന്ന ഫോണ്‍ എന്ന അംബാനിയുടെ പ്രഖ്യാപനം ടെലികോം രംഗത്തെ വിപ്ലവം എന്ന് വിശേഷിപ്പിക്കാനും ആളുണ്ടായിരുന്നു.

മൂന്ന് വര്‍ഷം കൊണ്ട് കാശ് തിരിച്ച് നല്‍കുമെന്നും ബുക്കിംഗ് സമയത്ത് 500 രൂപ നല്‍കിയാല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സെപ്തംബര്‍ 21ന് ജിയോഫോണ്‍ കൈയില്‍ എത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അങ്ങനെ കരുതിയ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ ലഭിക്കാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

ഒക്ടോബര്‍ ഒന്നുമുതലെ ഫോണ്‍ വിതരണം ചെയ്യാനാകുവെന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്. ആഗസ്ത് 24നാണ് ഫോണ്‍ ബുക്കിംഗ് ആരംഭിച്ചെതെങ്കിലും ബുക്ക് ചെയ്യുന്ന ആളുകളുടെ വര്‍ധനവിനെ തുടര്‍ന്ന് ബുക്കിംഗ് നിര്‍ത്തിവെച്ചിരുന്നു.

 18008908900

ഏകദേശം പത്തുലക്ഷത്തോളം ഉപഭോക്താക്കള്‍ ഫോണ്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുക്ക് ചെയ്തവര്‍ക്ക് ജിയോ ആപ്പില്‍ ട്രാക്ക് ചെയ്താല്‍ നിലവിലെ സ്ഥിതി മനസിലാക്കാന്‍ കഴിയും. 18008908900 എന്ന കസ്റ്റമര്‍കെയര്‍ നമ്പറിലേക്ക് വിളിച്ചാലോ എസ്എംഎസ് അയച്ചാലോ ഫോണ്‍ എന്ന് ലഭിക്കുമെന്ന് അറിയാമെന്നും അധികൃതര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel