സുന്ദരമൈതാനത്ത് രണ്ടാം ജയം തേടി ഇന്ത്യ; തിരിച്ചടിക്കാന്‍ ഓസീസ്; സാധ്യതകള്‍ ഇങ്ങനെ

കൊല്‍ക്കത്ത: ഒന്നാം ഏകദിനത്തില്‍ നേടിയ ജയം ആവര്‍ത്തിക്കാനുറച്ച് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ രണ്ടാം ഏകദിനത്തിന് നാളെ ഇറങ്ങും.

ആദ്യ ഏകദിനത്തില്‍ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ തകര്‍ന്നപ്പോള്‍ ധോണിയും പോണ്ഡ്യയും നടത്തിയ ചെറുത്തു നില്‍പ്പായിരുന്നു ഇന്ത്യയ്ക്ക് തുണയായത്.

രണ്ടാം ഏകദിനത്തിറങ്ങുമ്പോള്‍ ബാറ്റിംഗ് പി‍ഴവുകള്‍ പരിഹരിച്ച് മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടി് തന്നെയാകും ഇന്ത്യ ശ്രമിക്കുന്നത്.

പാണ്ഡ്യയുടെ മികവ്

ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിരയും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അടിപതറിയരുന്നു. യുവ താരങ്ങളായ കുല്‍ദീപ് യാദവും, ചഹാലും കംഗാരുക്കൂട്ടത്തെ പിടിച്ചു കെട്ടുമെന്നാണ് പ്രതീക്ഷ.

ബൗളിംഗിലും ബാറ്റിംഗിലും മികവ് തുടരുന്ന ഹാര്‍ദിക് പാണ്ഡ്യഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here