മണ്ഡലകാല പ്രവര്‍ത്തനങ്ങള്‍ ഒക്ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ശബരിമല മണ്ഡലകാല പ്രവര്‍ത്തനങ്ങള്‍ എല്ലാ വകുപ്പുകളും ഒക്ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ചേര്‍ന്ന ശബരിമല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

നവംബര്‍ ഒന്നിന് തന്നെ അരവണ നിര്‍മ്മാണം ആരംഭിക്കുമെന്ന് മന്ത്രി കടകംപ്പള്ളി

നവംബര്‍ ഒന്നിന് തന്നെ അരവണ നിര്‍മ്മാണം ആരംഭിക്കുമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു. മണ്ഡലകാല ഡ്യൂട്ടിക്കായി ഡോക്ടര്‍മാരെ നവംബര്‍ ഒന്നിന് നിയോഗിക്കുമെന്ന് ആരോഗ്യവകുപ്പും യോഗത്തില്‍ വ്യക്തമാക്കി.

നവംബര്‍ 16ന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാലത്തിനായുള്ള മുന്നോരുക്കങ്ങള്‍ ഒക്ടോബറില്‍ പൂര്‍ത്തിയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വകുപ്പുകളോട് നിര്‍ദേശിച്ചത്. ഇതുവരെയുള്ള എല്ലാ വകുപ്പുകളുെടയും പ്രവര്‍ത്തനം മുഖ്യമന്ത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

നവംബര്‍ ഒന്നിന് തന്നെ അരവണ നിര്‍മ്മാണം ആരംഭിക്കുമെന്ന് ദേനസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൊതുമരാമത്ത് പൂര്‍ത്തിയാക്കി വരുകയാണ്. ഇതാദ്യമായി 322 റോഡുകളാണ് ഇത്തവണ നവീകരിക്കുന്നത്.

ഇതിനോടകം 175 കോടി രൂപ ശബരിമല വികസനത്തിനായി വിനിയോഗിച്ചതായും മന്ത്രി പറഞ്ഞു.ഇടത്താവളങ്ങളുടെ നിര്‍മ്മാണ് അടുത്ത മണ്ഡലക്കാലത്തോടെയാകും പൂര്‍ണമായും പൂര്‍ത്തിയാവുക.

മണ്ഡലക്കാലത്തെ സേവനങ്ങള്‍ക്കായി ഡോക്ടര്‍മാരെ നവംബര്‍ ഒന്നിന് ഡ്യൂട്ടിക്ക് നിയോഗിക്കും. ഒക്ടോബര്‍ 15 ന് ഇത് സംബന്ധിച്ച ഉത്തരവിറങ്ങും. നവംബര്‍ 3ന് ശബരിമലയിലെ പുതിയ ആശുപത്രി പ്രവര്‍ത്തന സജ്ജമാകുമെന്നും ആരോഗ്യവകുപ്പ് യോഗത്തെ അറിയിച്ചു.

അടുത്തമാസം 17 ശബരിമലയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. വിവിധ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News