ബാലികയെ പീഡിപ്പിച്ചയാളെ പൊതുജനമദ്ധ്യത്തില്‍ തൂക്കിലേറ്റി; വന്‍ കയ്യടി നല്‍കി ജനക്കൂട്ടം

ഇറാനിലെ ടെഹ്‌റാനില്‍ ഏഴു വയസുള്ള ബാലികയെ പീഡിപ്പിച്ചയാളെ പൊതുജനമദ്ധ്യത്തില്‍ തൂക്കിലേറ്റി. 42കാരനായ ഇസ്മായില്‍ ജാഫര്‍സാദെ എന്നയാളെയാണ് തൂക്കിക്കൊന്നത്.

പരസ്യമായി വധശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയായ ജനക്കൂട്ടം വന്‍ കയ്യടി നല്‍കിയാണ് പിരിഞ്ഞത്. മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള ക്രൂരകൃത്യങ്ങള്‍ മൂലം നഷ്ടമായ രാജ്യത്തെ പൗരന്മാരുടെ സുരക്ഷിതത്വം പുനസ്ഥാപിക്കുന്നതിനാണ് ഇപ്രകാരം തൂക്കിക്കൊല നടപ്പാക്കിയതെന്ന് ആര്‍ബിദല്‍ പ്രവിശ്യ പ്രോസിക്യൂട്ടര്‍ നാസര്‍ അത്താബത്തി പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണ്‍ 19നാണ് സംഭവം നടന്നത്. അതേനാ അസ്ലാനി എന്ന പെണ്‍കുട്ടിയെ ആണ് തെരുവോര കച്ചവടക്കാരനൊപ്പം സഞ്ചരിക്കവെ ഇസ്മായില്‍ തട്ടിക്കൊണ്ടുപോയതും പീഡിപ്പിച്ചതും. കുട്ടിക്ക് വഴിതെറ്റി പോയതാണ് തട്ടിയെടുക്കാന്‍ എളുപ്പമായത്. ഇസ്മായിലിന്റെ വീട്ടിലെ ഗാരേജില്‍ നിന്നാണ് അതേനയുടെ മൃതദേഹം കണ്ടെടുത്തത്.

കുറ്റസമമതം നടത്തിയ പ്രതിയെ ഓഗസ്റ്റ് അവസാനവാരത്തോടെ വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. സെപ്റ്റംബറോടെ ഇറാന്‍ സുപ്രീം കോടതിയും വിധി ശരിവെച്ചതോടെ പരസ്യമായി തൂക്കിലേറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News