ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ ഫോട്ടോ കണ്ട് ആരും ഇങ്ങോട്ട് വരേണ്ട; പട്ടാമ്പി പാലം ഇതുവരെ നിറഞ്ഞിട്ടില്ല

ഭാരതപ്പുഴയ്ക്ക് കുറുകെയുളള പട്ടാമ്പി പാലം അത്യപൂര്‍വ്വമായേ നിറഞ്ഞ് കവിയാറുളളൂ. പാലം നിറഞ്ഞാല്‍ അതൊരു മനോഹര കാഴ്ച്ച മാത്രമല്ല, വരുന്ന വേനല്‍കാലത്ത് കൊടും വരള്‍ച്ച ഉണ്ടാവില്ലെന്നതിന്റെ ലക്ഷണം കൂടിയാണ്.

പുഴ മൂടണമെങ്കില്‍ മഴ ഇനിയും കനത്ത് പെയ്യണം

നിളാ തീരങ്ങളെ കാത്തിരിക്കുന്നത് സമൃദ്ധിയുടെ നാളുകളാണെന്നതിന്റെ സൂചന. നിളയുടെ സമൃദ്ധി നേരില്‍ കാണുന്നതിനായി ഇപ്പോള്‍ പട്ടാമ്പി പാലത്തിലേയ്ക്ക് വന്‍ ജനപ്രവാഹമാണ്.

വാഹനപ്പെരുപ്പം മൂലം പട്ടാമ്പി നഗരത്തില്‍ ഗതാഗത തടസ്സം. തിക്കിലും തിരക്കുമെല്ലാം പിന്നിട്ട് പാലത്തിന് സമീപം എത്തുമ്പോഴാണ് പുഴ പാലത്തെ വിഴുങ്ങിയിട്ടില്ലെന്ന് അറിയുന്നത്.

പാലത്തിന് മുകളിലൂടെ വെളളം ഒഴുകുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആ ഫോട്ടോ പഴയ ഫോട്ടോയാണ്.

പണ്ടൊരു പെരുമഴക്കാലത്ത് പാലത്തെ പുഴ വിഴുങ്ങിയപ്പോള്‍ എടുത്ത ഫോട്ടോ. പാലത്തെ പുഴ മൂടണമെങ്കില്‍ മഴ ഇനിയുംകനത്ത് പെയ്യണം.

നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പട്ടാമ്പിക്കാര്‍ ഇപ്പോള്‍ ആശ്രയം സാമൂഹ്യമാധ്യമങ്ങള്‍ തന്നെ. പുഴ മൂടാത്ത പാലത്തിന്റെ യഥാര്‍ത്ഥ ചിത്രം പ്രചരിപ്പിക്കുകയാണവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News