സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐക്ക് ചരിത്രവിജയം; 714 സ്‌കൂളുകളില്‍ 674ലും ജയം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പാര്‍ലമെന്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 714 സ്‌കൂളുകളില്‍ 674ലും എസ്എഫ്‌ഐ വിജയിച്ചു. 169 എസ്എഫ്‌ഐ സാരഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

‘മതവര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍ ‘ എന്ന മുദ്രാവക്യമുയര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എംഎസ്എഫ്-കെഎസ്‌യു-എബിവിപി അവിശുദ്ധകൂട്ടുകെട്ടിനെ തുടച്ചെറിഞ്ഞുകൊണ്ടാണ് വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐക്ക് ചരിത്ര വിജയം സമ്മാനിച്ചത്.

സൗത്ത് തൃക്കരിപ്പൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചീമേനി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഉദുമ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍, തായന്നൂര്‍ ഗവ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍,തായിനേരി ഗവ സ്‌കൂള്‍,മാടായി ഗവ.സ്‌കൂള്‍,ചുഴലി ഗവ സ്‌കൂള്‍,പട്ടാന്നൂര്‍ ഗവ സ്‌കൂള്‍,വന്‍ഡോര്‍ സ്‌കൂള്‍,തിരുവാലി ഹയര്‍ സെക്കന്ററി സ്‌കൂള്‍,ബോയ്‌സ് എച്ച് എസ് എസ് സ്‌കൂള്‍,പെരിന്തല്‍മണ്ണ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍,ജി എച്ച് എസ് എസ് തൃക്കാവ്, ജി എച്ച് എസ് എസ് പാലപ്പെട്ടി ,ജി എച്ച് എസ് എസ് പാണ്ടിക്കടവ്,ജി എച്ച് എസ് എസ് പട്ടിക്കാട്,വന്ദേരി എച്ച് എസ് എസ് സ്‌കൂള്‍,ചിറ്റൂര് ബോയ്‌സ് എച്ച് എസ് എസ്,എരുമയൂര്‍ എച്ച് എസ് എസ്,മുണ്ടൂര്‍ എച് എസ് എസ്,എ എസ് എം എച്ച് എസ് എസ് ആലത്തൂര്‍,കെ ടി ആര്‍ പി കോങ്ങാട്,ജി എച്ച് എസ് എസ് ഓട്ടപ്പല്ലൂര്‍,എസ് ജെ എച്ച് എസ് എസ് പുതുക്കോട്,ജി എച് എസ് എസ് കിഴക്കഞ്ചേരി, എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

ചുള്ളിയാട് ഗവ സ്‌കൂള്‍,ചിരാള്‍ ഗവ സ്‌കൂള്‍,എടയന്നൂര്‍ ജി എച്ച് എസ് സ്‌കൂള്‍,ബലാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍,രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍,കമ്പല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവ കെഎസ് യു വിന്റെ കയ്യില്‍ നിന്ന് തിരിച്ചുപിടിച്ചു.

പുതുപെരിയാരം എച്ച് എസ് മുണ്ടൂര്‍ എബിവിപി യുടെ കയ്യില്‍ നിന്ന് തിരിച്ചുപിടിച്ചു.പാലക്കാട് മിഷന്‍ സ്‌കൂള്‍ എം എസ് എഫ് ന്റെ കയ്യില്‍ നിന്നും തിരിച്ചു പിടിച്ചു. കെ കെ എം എച്ച് എസ് സ്‌കൂള്‍,ഡി ബി എച് എസ് എസ് മാവേലിക്കര എന്നീ സ്‌കൂള്‍ യു ഡി എസ് എഫ് ല്‍ നിന്നും തിരിച്ചു പിടിച്ചു.

എസ്എഫ്‌ഐക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളേയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്, സെക്രട്ടറി എം വിജിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News