‘മുറിവേറ്റ ശീര്‍ഷകം; പേരില്ലാത്ത പ്രതിരോധം’; സംഘികളുടെ ആക്രമണ ഭീഷണിയും കള്ളപ്രചരണവും തള്ളി കൈരളി-പീപ്പിള്‍ ടിവി; കേരള എക്‌സ്പ്രസ് ഓച്ചിറ എപ്പിസോഡ് വീണ്ടും സ്‌ക്രീനില്‍ #WatchFullEpisode

ഓച്ചിറ പരബ്രഹ്മമൂര്‍ത്തിയെക്കുറിച്ച് കൈരളിപീപ്പിള്‍ ടിവിയില്‍ അവതരിപ്പിച്ച കേരളാ എക്‌സ്പ്രസ് പരിപാടിക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ കടന്നാക്രമണം വ്യാപകമായിരുന്നു. ഭൂമിയില്‍ എവിടെയും ഇടമില്ലാത്ത ദരിദ്രരും രോഗികളും അഗതികളും അനാഥരും യാചകരുമായ ജനവര്‍ഗ്ഗത്തെക്കുറിച്ചുള്ള പരിപാടിയുടെ ശീര്‍ഷകം അടര്‍ത്തിയെടുത്ത് കള്ളപ്രചരണം നടത്തിയായിരുന്നു ആക്രമണം.

ചാനല്‍ ഓഫീസിലേക്ക് തെറിയഭിഷേകവുമായി സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച് നടത്തി. പരിപാടിയുടെ അവതാരകന്‍ ബിജു മുത്തത്തിക്കെതിരെ ആക്രമണ ഭീഷണിയും വധഭീഷണിയുമുണ്ടായി. അതിപ്പോഴും നിര്‍ബാധം തുടരുന്നതിനിടെയാണ് ചാനല്‍ വീണ്ടും പരിപാടി സംപ്രേഷണം ചെയ്തത്.

പരിപാടിയുടെ ശീര്‍ഷകത്തിനുള്ള സ്ഥലം ഉദ്ധരണി ചിഹ്നമിട്ട് ഒഴിച്ചിട്ടാണ് പരിപാടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പ്രേക്ഷകര്‍ക്ക് ഈ എപ്പിസോഡിന് ഇഷ്ടമുള്ള ശീര്‍ഷകം നല്‍കാമെന്ന് അവതരകന്‍ പറയുന്നു. സംപ്രേഷണം ചെയ്ത പരിപാടി ഇവിടെ പൂര്‍ണ്ണമായും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News