ഫ്‌ലിപ്കാര്‍ട്ടില്‍ ഓഫറുകളുടെ പെരുമഴ; ഫോണുകള്‍ക്ക് 25000 രൂപ വരെ കുറവ്

ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, ഇബെയ്, പേടിഎം മാള്‍ എന്നീ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ ഓഫറുകളുടെ പൊടിപൂരം. ഫോണുകള്‍ക്കാണ് വമ്പന്‍ ഓഫറുകള്‍. അതും തെരഞ്ഞെടുക്കപ്പെട്ടവയ്ക്ക്. മറ്റെല്ലാ സൈറ്റുകളെക്കാളും ഓഫര്‍ നല്‍കുന്ന കാര്യത്തില്‍ ഫ്‌ലിപ്കാര്‍ട്ടാണ് മുമ്പില്‍.

ബിഗ് ബില്യണ്‍ ഡേയില്‍ ഓഫറുകള്‍ക്ക് പുറമേ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി സമ്മാനമായി ഫോണുകള്‍ നേടാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടിവികള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയാണ് ഫ്‌ലിപ്കാര്‍ട്ട് വില്പനയ്ക്ക് വച്ചിരിക്കുന്നത്. കാലാവധി 4 ദിവസം മാത്രം.

മോട്ടോറോള, സാംസങിന്റെ തെരഞ്ഞെടുത്ത മോഡലുകള്‍, റെഡ്മി, ലെനോവ, വിവോ തുടങ്ങിയ ഫോണുകള്‍ക്കാണ് ഫ്‌ലിപ്കാര്‍ട്ടില്‍ ഇളവ്. 46,000 രൂപ വില വരുന്ന സാംസങ് ഗ്യാലക്‌സി എസ് 7 29,990 രൂപയ്ക്കാണ് ഫ്‌ലിപ്കാര്‍ട്ട് നല്‍കുന്നത്. 39,999ത്തിന്റെ ഹുവായ് പി9ന് 14,999 ഉം റെഡ്മി 4എ 6,999നുമാണ് ഫ്‌ലിപ്കാര്‍ട്ട് നല്‍കുന്നത്.

കൂടാതെ എസ്ബിഐയുടെ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് സ്‌പെഷല്‍ ഡിസ്‌കൗണ്ടും ഫ്‌ലിപ്കാര്‍ട്ട് ഒരുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News