ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേതം തെലുങ്കില്‍ റിലീസിനൊരുങ്ങുകയാണ്. ‘രാജു ഗരി ഗദ2’ എന്ന പേരില്‍ ഓംകാറാണ് തെലുങ്കില്‍ ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തില്‍ ജയസൂര്യ അവതരിപ്പിച്ച മെന്റലിസ്റ്റായി തെലുങ്കില്‍ എത്തുന്നത് സൂപ്പര്‍താരം നാഗാര്‍ജുനയാണ്. സാമന്തയാണ് നായിക. സീരത് കപൂര്‍, അശ്വിന്‍, വെണ്ണല കിഷോര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

2015ല്‍ ഇതേപേരില്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ തുടര്‍ഭാഗമാണ് ഈ സിനിമയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതെങ്കിലും ചിത്രം പ്രേതത്തിന്റെ റീമേക്കാണെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. ഇനി ബാക്കി കാത്തിരുന്നു കാണാം.