തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെയും KSTAയെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന KPSTA. തിരുവനന്തപുരം മരുതൂര്‍ക്കോണം PTMVHSSലെ പ്രധാനദ്ധ്യാപകനെ ദ്രോഹിച്ച മാനേജരെ അയോഗ്യയാക്കി നടപടിയിലാണ് അഭിനന്ദനം.
അന്യായമായ വ്യക്തി താല്പര്യത്തിന് വേണ്ടി അധ്യാപകരെ ദ്രോഹിക്കുന്ന മാനേജര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും KPSTA ആവശ്യപ്പെട്ടു.
മരുതൂര്‍ക്കോണം PTMVHSSലെ പ്രധാനദ്ധ്യാപകനായ KR ജയകുമാറിന്റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയത്തിലെ സര്‍ക്കാര്‍ നടപടിയെയാണ് ശ്ലാഖനീയമെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന KPSTA വിലയിരുത്തിയത്. സ്കൂളിലെ മാനേജരായ വി.ശാന്തകുമാരിയമ്മ കള്ളക്കേസില്‍ കുടുക്കിയാണ് അധ്യാകപനെ സസ്പെന്റ് ചെയ്തത്. എന്നാല്‍ നിരപരാധിയായ അധ്യാപകനെ തിരിച്ചെടുക്കാന്‍ കോടതി വിധിയും സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും മാനേജര്‍ അത് കൂട്ടാക്കിയില്ല.
തുടര്‍ന്ന് KSTAയുടെ പിന്തുണയോടെ KPSTA പ്രതിനിധികള്‍ പരാതിയുമായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ സമീപിച്ചു. തുടര്‍ന്നാണ് രാഷ്ട്രീയത്തിനതീതമായി മന്ത്രി ഇടപെട്ടതും മാനേജര്‍ വി.ശാന്തകുമാരിയെ അയോഗ്യയാക്കുകയും ചെയ്തത്.
കേരള വിദ്യാഭ്യാസ ചട്ടത്തില്‍ നിഷ്കര്‍ഷിക്കുന്ന ശിക്ഷാധികാരം ദിരുപയോഗം ചെയ്യുന്ന എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ക്കെതിരെ നടപടി വേണമെന്നും KPSTA സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അധ്യാപകര്‍ക്കെതിരായ ചൂഷണം അവസാനിപ്പിക്കാന്‍ ഇതിനായി KERല്‍ ഭേദഗതി വേണമെന്ന നിര്‍ദേശവും അവര്‍ മുന്നോട്ട് വച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here