ആരുടെയും ഭീഷണിക്ക് ഇറാന്‍ വഴങ്ങില്ല; ട്രംപിന്റെ യുഎന്‍ പ്രസംഗത്തിന് മറുപടിയുമായി പ്രസിഡന്റ് ഹസന്‍ റുഹാനി

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. ട്രംപിന്റെ പ്രസംഗം ഭീഷണിയും അജ്ഞതയും നിറഞ്ഞതാണെന്ന് റുഹാനി പറഞ്ഞു.

അമേരിക്ക അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നു

അന്താരാഷ്ട്ര നിയമങ്ങള്‍ അമേരിക്ക ലംഘിക്കുകയാണെന്നും ആരുടെയും ഭീഷണിക്ക് ഇറാന്‍ വഴങ്ങില്ലെന്നും റുഹാനി വ്യക്തമാക്കി. ആണവ ഉടമ്പടി റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണി വിലപ്പോകില്ലെന്നും യുഎന്‍ പൊതുസഭയില്‍ റുഹാനി പറഞ്ഞു.

ചൊവ്വാഴ്ച ഇറാന്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ട്രംപ് നടത്തിയത്. അഴിമതി നിറഞ്ഞ ഭരണസംവിധാനം സമ്പന്നമായ ഇറാനെ നശിപ്പിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി. 2015ലെ ഇറാനുമായുള്ള ആണവകരാറിനെയും ട്രംപ് വിമര്‍ശിച്ചിരുന്നു.

ഇറാനുമായുള്ള ആണവ ഉടമ്പടി റദ്ദാക്കുമെന്നു ട്രംപ് സൂചിപ്പിച്ചിരുന്നു. ആ ഉടമ്പടി അമേരിക്കയ്ക്ക് ഹിതകരമല്ല. ഇറാന്റെ ആണവപദ്ധതിക്ക് അന്ത്യം കുറിക്കേണ്ട സമയമായെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി റുഹാനി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News