ആശങ്കകള്‍ നീങ്ങി; കൊച്ചി അണ്ടര്‍ 17 ലോകകപ്പ് ആവേശത്തിലേക്ക്

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ കടകള്‍ താത്ക്കാലികമായി ഒഴിയുന്നത് സംബന്ധിച്ച എല്ലാ ആശങ്കകളും നീങ്ങിയതോടെ ഫിഫാ അണ്ടര്‍ 17 ലോകകപ്പിന്റെ സമ്പൂര്‍ണ ആവേശത്തിലേക്ക് കൊച്ചി മാറിക്കഴിഞ്ഞു. ജേതാക്കള്‍ക്ക് സമ്മാനിക്കാനുള്ള ലോകകപ്പ് ത്രിദിന പര്യടനത്തിനായി നാളെ കൊച്ചിയിലെത്തും.

സ്റ്റേഡിയം ഉടന്‍ തന്നെ ഫിഫയ്ക്ക് കൈമാറും

ലോകം കാല്‍പ്പന്തുകളിയിലേക്ക് ചുരുങ്ങുമ്പോള്‍ ആതിഥ്യമരുളുന്ന കൊച്ചിയിലും ആവേശം വാനോളം ഉയര്‍ന്നു കഴിഞ്ഞു. മത്സരങ്ങള്‍ നടക്കുന്ന കലൂര്‍ സ്റ്റേഡിയത്തിനുളളിലെ കടകള്‍ ഈ മാസം 25ഓടെ താത്ക്കാലികമായി ഒഴിയണമെന്ന ഹൈക്കോടതി ഉത്തരവ് വന്നതോടെ ആശങ്കകള്‍ പൂര്‍ണമായും നീങ്ങി. സ്റ്റേഡിയം ഉടന്‍ തന്നെ ഫിഫയ്ക്ക് കൈമാറുമെന്ന് നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു.

ജേതാക്കള്‍ക്ക് സമ്മാനിക്കാനുള്ള ലോകകപ്പ് നാളെയാണ് കൊച്ചിയിലെത്തുക. കേരളീയ കലാരൂപങ്ങളുടെ അകമ്പടിയില്‍ വര്‍ണാഭമായ ചടങ്ങുകളോടെ ലോകകപ്പിനെ കൊച്ചി വരവേല്‍ക്കും. 22 മുതല്‍ 24 വരെ മൂന്നു ദിവസങ്ങളിലായി കൊച്ചിയില്‍ ലോകകപ്പ് ട്രോഫി പ്രദര്‍ശിപ്പിക്കും. കായിക മന്ത്രി എ.സി.മൊയ്തീന്‍ ഔദ്യോഗികമായി ട്രോഫി അനാവരണം ചെയ്യും.

കൊച്ചിയില്‍ ലോകകപ്പിന് വേദിയാകാന്‍ 60 കോടി രൂപയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന്റെയും അനുബന്ധ പരിശീലന മൈതാനങ്ങളുടെയും നവീകരണവും പൂര്‍ത്തിയായി കഴിഞ്ഞു. അവസാനവട്ട സൗന്ദര്യവത്ക്കരണം മാത്രമാണ് ശേഷിക്കുന്നത്. നാളെ ലോകകപ്പ് ട്രോഫി കൂടി എത്തുന്നതോടെ നഗരത്തിന്റെ ഫുട്‌ബോളാവേശം പതിന്മടങ്ങാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News