ആധാര്‍ ഇല്ലെങ്കില്‍ കഞ്ഞികുടി മുട്ടും; ആധാര്‍ നല്‍കിയില്ലെങ്കില്‍ റേഷന്‍ നല്‍കില്ലെന്ന് കേന്ദ്രം; അവസാന തീയതി സെപ്റ്റംബര്‍ 30

സെപ്റ്റംബര്‍ മുപ്പതിനകം ആധാര്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍ ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആധാര്‍ നമ്പര്‍ രേഖപ്പെടുത്തി സാധുത ഉറപ്പ് വരുത്തി മാത്രമേ റേഷന്‍ നല്‍കാവൂ എന്നാണ് ഭക്ഷ്യ മന്ത്രാലയം നിര്‍ദ്ദേശം.

അവസാന തീയതി സെപ്റ്റംബര്‍ 30

ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ മുപ്പതിന് ശേഷം ആധാര്‍ നല്‍കിയ ഗുണഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സബ്സിഡി നിരക്കില്‍ റേഷന്‍ ലഭിക്കുക. ഇത്തരത്തില്‍ ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ഗുണഭോക്താക്കളുടെ പട്ടിക എല്ലാ റേഷന്‍ കടകളിലും സൂക്ഷിക്കുകയും വേണം.

പൊതുവിതരണ ശൃംഘലയില്‍ സുതാര്യത ഉറപ്പുവരുത്താനാണ് കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ നമ്പര്‍ ശേഖരിക്കുന്നത് എന്നാണ് ഭക്ഷ്യ മന്ത്രാലയം പറയുന്നത്.

അതേസമയം, ആധാറിന്റെ പേരില്‍ ഏതെങ്കിലും ഗുണഭോക്താവിന് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാവില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ പീപ്പിളിനോട് പറഞ്ഞു. 80 ശതമാനം ഗുണഭോക്താക്കളുടെ ആധാര്‍ നമ്പറുകളും ശേഖരിച്ചതായും മന്ത്രി പറഞ്ഞു.

റേഷന്‍ കടകളിലെ കരിഞ്ചന്ത തടയുന്നതിന്റെ ഭാഗമായി റേഷന്‍ കടകളില്‍ ഇലേേക്ടാണിക് പോയിന്റ് ഓഫ് സെയ്ല്‍ അതവാ ഈ പോസ് സംവിധാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ പഞ്ചിംഗിലൂടെ മാത്രമേ കാര്‍ഡുടമകള്‍ക്ക് റേഷന്‍ ലഭ്യമാകുകയുള്ളൂ. പഞ്ചിംഗ് മെഷീനുകള്‍ സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരികയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ് വ്യക്തമാക്കി.

ടെണ്ടര്‍ നടപടികള്‍ അവസാനഘട്ടത്തിലാണെന്നും സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. പഞ്ചിംഗ് ഏര്‍പ്പെടുത്തുന്നതോടെ കരിഞ്ചന്തയിലുള്ള റേഷന്‍വില്‍പ്പന തടയാന്‍ ക!ഴിയുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News