മലയാള സിനിമയില്‍ ഒതുക്കാന്‍ ശ്രമം; യുവനടിയുടെ വെളിപ്പെടുത്തല്‍

മലയാള സിനിമയില്‍ തന്നെ ഒതുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് യുവനടി ദൃശ്യ രഘുനാഥ്. താന്‍ അഭിനയം നിര്‍ത്തിയെന്ന് പ്രചരിപ്പിച്ചാണ് വരുന്ന അവസരങ്ങളെല്ലാം ചിലര്‍ ഇല്ലാതാക്കുന്നതെന്ന് ദൃശ്യ ആരോപിക്കുന്നു. ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

നല്ല അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷ

”ഇടവേളകള്‍ സിനിമയില്‍ ദോഷമാണെന്ന് തോന്നിയിട്ടില്ല. പക്ഷേ കാത്തിരുന്നാല്‍ നല്ല അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. അച്ഛനും അമ്മയും അനിയനും നല്ല പിന്തുണയാണ് നല്‍കുന്നത്.”

”പക്ഷേ ബന്ധുക്കള്‍ അത്ര പിന്തുണ നല്‍കാറില്ല. കാരണം സിനിമ രംഗം ഒരു ചുഴലിക്കാറ്റ് പോലെയാണ്. കേന്ദ്ര സ്ഥാനം വളരെ ശാന്തമായിരിക്കും. പക്ഷേ ചുറ്റും മൊത്തം അഭ്യൂഹങ്ങളായിരിക്കും”- ദൃശ്യ പറയുന്നു.

സിനിമയില്‍ അഭിനയിക്കുന്നതിനെ ഇപ്പോഴും മറ്റൊരു കണ്ണിലൂടെ കാണുന്നവരാണ് സമൂഹത്തില്‍ കൂടുതലെന്നും ദൃശ്യ അഭിപ്രായപ്പെടുന്നു.

ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെയാണ് ദൃശ്യ അഭിനയരംഗത്തേക്ക് എത്തിയത്.പിന്നീട് ‘മാച്ച് ബോക്‌സി’ല്‍ നായികയായും തിളങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News