ഗൗരി ലങ്കേഷ് വധത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; പോലീസ് പ്രതിയുടെ രേഖാചിത്രം തയാറാക്കി

ബെംഗളൂരു:ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം നിര്‍ണ്ണായകമായ വഴിത്തിരിവിലേക്ക്.

ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കൊലയാളിയുടെ രേഖാചിത്രം തയാറാക്കി. 34നും 38നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

ബൈക്കില്‍ എത്തിയ കൊലപാതകി വൈസറില്ലാത്ത ഹെല്‍മറ്റ് ധരിച്ചിരുന്നത്. ഫുള്‍കൈ ഷര്‍ട്ട് ധരിച്ചിരുന്ന കൊലയാളി കൈയില്‍ ചരടും, കഴുത്തില്‍ ടാഗും തുക്കിയിരുന്നതായും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായതായി കര്‍ണ്ണാടക പൊലിസ് അറിയിച്ചു.

എന്നാല്‍ അന്വേഷണം നടക്കുന്നതിനാല്‍ രേഖാചിത്രം പുറത്ത് വിടാന്‍ അന്വേഷണ സംഘം വിസമ്മതിച്ചു

അക്രമികള്‍ സഞ്ചരിച്ച ബജാജ് പള്‍സര്‍ ബൈക്ക് കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ശക്തമാക്കിയിട്ടുണ്ട്

സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ വസതിക്ക് മുന്നില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here