വിഎം രാധാകൃഷ്ണന്റെ 23കോടിയുടെ സ്വത്ത് കണ്ടുകെട്ടി; നടപടി മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട്

കൊച്ചി: വ്യവസായി വിഎം രാധാകൃഷ്ണന്റെ 23 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സ്വത്താണ് പ്രധാനമായും കണ്ടുകെട്ടിയത്.

2004-2008 കാലയളവില്‍ സമ്പാദിച്ച സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. കണ്ടുകെട്ടിയ വസ്തുക്കളില്‍ ക്രയവിക്രയം അനുവദിക്കില്ല.

മലബാര്‍ സിമന്റ്‌സില്‍ ഏറ്റവുമധികം അഴിമതി നടന്ന കാലഘട്ടമായിരുന്നു 2004-2008. ആ കാലയളവില്‍ മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായിരുന്നു വിഎം രാധാകൃഷ്ണന്‍. ഈ കാലത്താണ് കമ്പനി സെക്രട്ടറി ആയിരുന്ന ശശീന്ദ്രന്‍ മരണപ്പെടുന്നതും.

കഴിഞ്ഞ ഓഗസ്റ്റില്‍ രാധാകൃഷ്ണന്റെ വീട്ടില്‍ എന്‍ഫോഴ്‌സമെന്റ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. ഫ്‌ളൈ ആഷ് ഇടപാടില്‍ അഴിമതി നടത്തി മലബാര്‍ സിമന്റ്‌സിന് 52.45 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയ കേസില്‍ 3-ാം പ്രതിയാണ് രാധാകൃഷ്ണന്‍. രാധാകൃഷ്ണനെ പ്രതിയാക്കി 5 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News