മോദിയെ പേടിയെന്ന് അരുണ്‍ ഷൂരി; പ്രധാനമന്ത്രിയോട് സത്യം പറയാന്‍ മന്ത്രിമാര്‍ മടിക്കുന്നു

ഭയം കാരണം സ്വന്തം മന്ത്രിമാരടക്കം ആരും മോദിയോട് സത്യം പറയുന്നില്ലെന്ന് അരുണ്‍ ഷൂരിസ്വന്തം പേര് കോട്ടില്‍ തുന്നി വെക്കുന്നയാള്‍ രാജ്യത്തിന് വേണ്ടി ജിവിതം സമര്‍പ്പിച്ചു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണെന്നും അദ്ദേഹം ചോദിക്കുന്നു.

മോദി നല്ലൊരു ഇവന്റ് മാനേജരാണ്. ഇവന്റ് മാനേജര്‍ മാത്രം. ഭയം കാരണം സ്വന്തം മന്ത്രിമാരടക്കം ആരും ഈ മനുഷ്യനോട് സത്യം പറഞ്ഞുകൊടുക്കില്ല. അതുകൊണ്ട് സത്യവും കള്ളവും തമ്മിലുള്ള വ്യത്യാസം മോദിക്ക് മനസിലാകാതായതായി അരുണ്‍ ഷൂരി പറയുന്നു.

മോദിയുടെ പറച്ചിലുകളും യാഥാര്‍ത്ഥ്യവും തമ്മില്‍ അന്തരം വരുന്നത് ഒരുപക്ഷേ അതുകൊണ്ടാകാമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

മോദി സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗമാണ് അതിനുള്ള ഉദാഹരമണായി ഷൂരി ചൂണ്ടിക്കാട്ടുന്നത്. ’45ലക്ഷം പേര്‍ ആദായ നികുതി അന്വേഷണത്തില്‍ ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.

അരുണ്‍ ജെയ്റ്റ്ലിക്ക് രാജാവിനേക്കാള്‍ രാജഭക്തി

രാജാവിനേക്കാള്‍ രാജഭക്തിയുള്ള അരുണ്‍ ജെയ്റ്റ്ലി അത് 91 ലക്ഷമാക്കി ഉയര്‍ത്തി. ഒടുവില്‍ കണക്ക് വന്നപ്പോള്‍ അത്  4.5 ലക്ഷത്തില്‍ഒതുങ്ങി. പതിനായിരം കോടി രൂപയാണ് ദളിത് സംരഭകര്‍ക്കായി മാറ്റിവെച്ചത് എന്നാണ് മോദി പറയുന്നത് എന്നാല്‍ രാജ്യത്താകെ എത്രപേര്‍ക്ക് ഇത് ലഭിച്ചു എന്ന് അറിയുമോ?.

വെറും നാലുപേര്‍ക്ക്. മോദിയുടെ പറച്ചിലുകളും യാഥാര്‍ത്ഥ്യവും തമ്മില്‍ ഇങ്ങനെ അന്തരം വരുന്നത് എന്തുകൊണ്ടാണ്?’

നോട്ട് റദ്ദാക്കല്‍ തീരുമാനത്തെ കുറിച്ചും ക്രെഡിറ്റ് കാര്‍ഡ് മഹത്വവല്‍ക്കരണത്തെ കുറിച്ചും അരുണ്‍ ഷൂരി വിമര്‍ശനം ഉന്നയിക്കുന്നു.

‘മുസഫര്‍ നഗര്‍ കലാപവും ദാദ്രിയിലെ ചതച്ചുകൊല്ലലും എല്ലാം നടക്കുമ്പോള്‍ ട്വിറ്റര്‍ പ്രിയനായ മോദി എന്താണ് ട്വീറ്റ് ചെയ്യുന്നത് എന്ന് ഞാന്‍ അന്വേഷിച്ചു.

അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ ഇങ്ങനെയാണ്: ഹാപ്പി ബര്‍ത്ത് ഡോ ജയിംസ് കാമറൂണ്‍, ഹാപ്പി ബര്‍ത്ത് ഡേ മഹേഷ് ശര്‍മ..ഇത് എന്തുതരം പ്രധാനമന്ത്രിയാണെന്നും’ ഷൂരി ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News