മദ്യപിക്കാനും ഇനി ആധാര്‍ നിര്‍ബന്ധം; പ്രായപരിധി പാലിക്കാനെന്ന് വിശദീകരണം

ഹൈദരാബാദ്: ഗ്യാസ് സബ്‌സിഡിക്കും റേഷനും പുറമെ പബ്ബില്‍ കയറി മദ്യപിക്കാനും ഇനി ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഹൈദരാബാദില്‍ പബ്ബുകളിലെ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കി തെലങ്കാന എക്‌സൈസ് വകുപ്പ് ഉത്തരവിറക്കി.

നിയമപ്രകാരം 21 വയസ്സില്‍ താഴെയുള്ളവര്‍ പബ്ബുകളില്‍ പ്രവേശിക്കുന്നുണ്ടോയെന്ന് അറിയാനായാണു നടപടിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. 21 വയസ്സ് തികയാത്തവര്‍ക്ക് മദ്യം വില്‍ക്കാന്‍ പാടില്ലെന്ന ചട്ടം പല പബ്ബുകളും ലംഘിക്കുന്നുവെന്ന് കണ്ടതിനെത്തുടര്‍ന്നാണ് പുതിയ നീക്കം.

അടുത്തിടെ വിവാദം സൃഷ്ടിച്ച പതിനേഴുകാരിയുടെ കൊലപാതകത്തെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയും പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തുക്കളും പബ്ബുകളില്‍നിന്ന് മദ്യപിക്കുന്നുണ്ടെന്ന് തെളിഞ്ഞിരുന്നു. പബ്ബില്‍ എത്തുന്നവരുടെ വിവരങ്ങളടങ്ങിയ റജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 പബ്ബുകളിലും ബാറുകളിലും

ആധാര്‍ നിര്‍ബന്ധമാക്കുന്നിനൊപ്പം പബ്ബുകളിലും ബാറുകളിലും ഒരാള്‍ക്ക് വില്‍ക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കണമെന്നും തെലങ്കാന എക്‌സൈസ് വകുപ്പ് നിഷ്‌കര്‍ഷിക്കുന്നുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതും ഈ നിബന്ധനയ്ക്ക് കാരണമായി.

ഹെദരാബാദിലെ പബ്ബുകളില്‍ നടത്തിയ റെയ്ഡില്‍ എല്‍എസ്ഡി ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുടെ വില്‍പ്പനയും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 14 പബ്ബുകളുടെ ലൈസന്‍സ് എക്‌സൈസ് വകുപ്പ് റദ്ദാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here