
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചെടുത്തത്. കൂടെയുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇര്‍ഷാദ് ചതിക്കുമെന്ന് യുവതി
ഇന്നു രാവിലെയാണ് സംഭവം. ഇരുവരും ഇന്നലെ വൈകീട്ടാണ് കുറ്റിപ്പുറത്തെ ലോഡ്ജ് മുറിയില്‍ മുറിയെടുത്തത്. ഇര്‍ഷാദ് ചതിയ്ക്കുകയാണെന്ന് കരുതിയാണ് യുവതി ലിംഗം മുറിച്ചെടുത്തത്.
കുറ്റിപ്പുറത്തെ ആശുപത്രിയില്‍നിന്ന് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം യുവാവിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുറ്റിപ്പുറം പൊലിസ് കേസെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here