‘ടീച്ചറെ, ഇതുപോലെ ആരെയും ക്രൂരമായി ശിക്ഷിക്കരുത്’; കുറിപ്പ് എഴുതി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

അധ്യാപികയുടെ തുടര്‍ച്ചയായ ക്രൂര ശിക്ഷയില്‍ മനംനൊന്ത് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഇതുപോലെ ക്രൂരമായി ആരെയും ശിക്ഷിക്കരുതെന്ന് ടീച്ചറോട് പറയണമെന്ന കുറിപ്പെഴുതി വെച്ചശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്.

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ സെന്റ് ആന്റണി കോണ്‍വന്റ് സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയായ നവനീത് പ്രകാശാണ് ഇന്നലെ വിഷം കഴിച്ച് മരിച്ചത്. അച്ഛനെഴുതിയ ആത്മഹത്യാ കുറിപ്പിലാണ് നവനീത് ടീച്ചറുടെ ക്രൂരത വിവരിച്ചത്.

ആദ്യ പരീക്ഷാ ദിനമായ സെപ്തംബര്‍ 15ന് മണിക്കൂറുകറോളം ടീച്ചര്‍ തന്നെ കരയിച്ചെന്നും ഇരിക്കാന്‍ അനുവദിച്ചില്ലെന്നും കുറിപ്പില്‍ നവനീത് എഴുതി. അധ്യാപികയെ പ്രീണിപ്പിക്കാത്തതിനായിരുന്നു ശിക്ഷ. ഇന്നലെ മൂന്ന് മണിക്കൂറോളം അധ്യാപിക തന്നെ ബെഞ്ചിന് മുകളില്‍ കയറ്റി നിര്‍ത്തിയിരുന്നുവെന്നും തന്നോട് മോശമായി പെരുമാറിയെന്നും കുട്ടി എഴുതിയ ആത്മഹത്യാകുറിപ്പിലുണ്ട്.

ഇനിയാരെയും ഇതുപോലെ ക്രൂരമായി ശിക്ഷിക്കരുതെന്ന് ദയവു ചെയ്ത് ടീച്ചറോട് പറയണമെന്നത് തന്റെ അന്ത്യാഭിലാഷമാണെന്നും നവനീത് എഴുതി വെച്ചു.

കുട്ടിയെ അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്നും ഇതിനെതിരെ സ്‌കൂളിന് പരാതി നല്‍കിയിരുന്നെന്നും രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിനെതിരെയും അധ്യാപികക്കെതിരെയും ഇവര്‍ പൊലീസില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News