സുനന്ദ പുഷ്കര്‍ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിക്കണം; ദില്ലി പൊലീസിന് ഹൈക്കോടതിയുടെ അന്ത്യശാസനം

ദില്ലി: സുനന്ദ പുഷ്‌ക്കര്‍ കൊലപാതക കേസില്‍ എട്ടാഴ്ച്ചകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ദില്ലി പോലീസിന് ദില്ലി ഹൈക്കോടതിയുടെ അന്ത്യശാസനം. കുറ്റപത്രം വൈകിക്കുന്നത് അംഗീകരിക്കില്ല.

കേസില്‍ സംശയിക്കുന്നവരുടെ മാനസിക പരിശോധന നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യവും കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കി.

ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജിയിലാണ് ദില്ലി പോലീസിന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയത്.

കോടതിക്ക് അതൃപ്തി

സുനന്ദ പുഷ്‌ക്കര്‍ കേസില്‍ കുറ്റപത്രം വൈകുന്നതിലെ അതൃപ്തി വ്യക്തമാക്കിയ ഹൈക്കോടതി എട്ടാഴ്ച്ചകം അന്തിമ കുറ്റപത്രം സമര്‍പ്പിക്കാന്‍ ദില്ലി പോലീസിന് അന്ത്യശാസനം നല്‍കി.

2014 ജനുവരിയിലാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കരെ കൊല്ലപ്പെട്ട നിലയില്‍ ദില്ലിയിലെ ഹോട്ടലില്‍ കണ്ടെത്തിയത്.

കുറ്റപത്രം ഇനിയും വൈകിക്കില്ലെന്ന് വ്യക്തമാക്കി തല്‍സ്ഥിതി റിപ്പോര്‍ട്ടോട് കൂടി സത്യവാങ്ങ് മൂലം സമര്‍പ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കി.

അടുത്ത മാസം 26ന് മുമ്പ് ഇത് നല്‍കണം. കേസ് അന്വേഷണത്തിന് പുതിയ മാര്‍ഗങ്ങളാണ് അവലബിക്കുന്നതെന്ന് ചൂണ്ടികാട്ടിയ ദില്ലി പോലീസ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കുടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

സുനന്ദ പുഷ്‌ക്കര്‍ കൊലപാതകത്തില്‍ സംശയിക്കുന്നവരുടെ ഫോറന്‍സിക്, സൈക്കോളജിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടന്നാണ് പോലീസ് വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here