യുവാവിന്റെ ജനനേന്ദ്രിയം കാമുകി മുറിച്ചെടുത്തത് വിവാഹത്തില്‍നിന്ന് പിന്‍മാറിയതോടെ; മലപ്പുറം ജനനേന്ദ്രിയം മുറിക്കലില്‍ ട്വിസ്റ്റ്

മലപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം കാമുകി മുറിച്ചെടുത്തതിന് പിന്നില്‍ വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയതിന്റെ വൈരാഗ്യമെന്ന് പൊലീസ്. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം യുവതി വെളിപ്പെടുത്തിയത്. യുവതി പൊലിസ് കസ്റ്റഡിയില്‍ തുടരുകയാണ്.

രാവിലെ കുറ്റിപ്പുറത്തെ ലോഡ്ജ് മുറിയിലായിരുന്നു സംഭവം. പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിന്റെ ജനനേന്ദ്രിയമാണ് പെരുമ്പാവൂര്‍ സ്വദേശിനി മുറിച്ചെടുത്തത്. ഇരുവരും ഇന്നലെ വൈകീട്ടാണ് ലോഡ്ജില്‍ മുറിയെടുത്തത്. ഇരുവരും വിവാഹിതരാണെന്നാണ് യുവതി പൊലീസിനോട് ആദ്യം പറഞ്ഞത്.

എന്നാല്‍ വിശദമായ ചോദ്യംചെയ്യലില്‍ തങ്ങള്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നായി യുവതിയുടെ മറുപടി. ഇതിനിടെ ഇര്‍ഷാദ് മറ്റൊരു യുവതിയുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഈ വിരോധമാണ് ജനനേന്ദ്രിയം മുറിയ്ക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.

അതേസമയം, കുറ്റിപ്പുറത്തെ ആശുപത്രിയില്‍നിന്ന് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ഇര്‍ഷാദിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News