200 കിലോമീറ്റര്‍ സ്പീഡില്‍ കാറോടിച്ച് കാളിദാസ്; വീഡിയോ വൈറല്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

താരപുത്രന്‍മാരോട് മലയാളികള്‍ക്ക് വലിയ പ്രീയമാണ്. ജയറാം പാര്‍വ്വതി ദമ്പതികളുടെ മകനായ കാളിദാസിനോടും അതേ ഇഷ്ടം മലയാളികള്‍ക്കുണ്ട്. ആദ്യ മലയാള ചിത്രം പൂമരം റിലീസ് ആയില്ലെങ്കിലും ഗാനം മലയാളക്കരയില്‍ വന്‍ തരംഗമായിരുന്നു.

സ്വപ്നസാക്ഷാത്കാരം

അതിനിടയിലാണ് കാളിദാസിന്റെ പുതിയ വീഡിയോ തരംഗമാകുന്നത്. 200 കിലോമീറ്റര്‍ വേഗതയില്‍ കാറോടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം താരം തന്നെയാണ് പുറത്തുവിട്ടത്.

സ്വപ്‌ന സാക്ഷാത്കാരമെന്ന് പറഞ്ഞുകൊണ്ടാണ് കാളിദാസ് വീഡിയോ പോസ്റ്റ് ചെയ്തത്. ഔഡികാറില്‍ വേഗപരിമിതിയൊന്നും ഇല്ലാത്ത ജര്‍മന്‍ പാതയിലൂടെയാണ് കാളിദാസന്‍ ചീറിപാഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News