
മലപ്പുറം: രാഷ്ട്രീയ പോരാട്ടമാണ് വേങ്ങരയില്‍ നടക്കുന്നതെന്നും ന്യൂനപക്ഷ സമുദായങ്ങള്‍ പ്രതീക്ഷയോടെയാണ് ഇടതുപക്ഷത്തെ സമീപിക്കുന്നതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പിപി ബഷീര്‍. ഫയര്‍സ്റ്റേഷനല്ല, ആശുപത്രിയാണ് വേങ്ങരയ്ക്ക് വേണ്ട വികസനമെന്നാണ് ബഷീറിന്റെ പക്ഷം.
കൈരളി ടിവി ന്യൂസ് ഡയരക്ടര്‍ എന്‍പി ചന്ദ്രശേഖരനുമായി നടത്തിയ അന്യോന്യം അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബഷീര്‍.
ഇരകളുടെ പ്രതീക്ഷ ഇടതുപക്ഷത്ത്
ചെങ്കൊടിയ്ക്കുപോലും വിലക്കുള്ള നാടായിരുന്നു അഡ്വ പിപി ബഷീറിന്റെ ജന്മദേശമായ തിരൂരങ്ങാടിയും മമ്പുറവും. കാലം മാറി, സമരങ്ങളും പോരാട്ടങ്ങളും നിറഞ്ഞ മണ്ണായി മാറി. രാജ്യമാകെ ഫാസിസത്തിന്റെ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഇരകളുടെ പ്രതീക്ഷ ഇടതുപക്ഷത്താണ്. മാറിയ രാഷ്ട്രീയാന്തരീക്ഷത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമായി മാറുന്നത് സ്വാഭാവികം. ഇതാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ.
വികസന മേഖലയിലും ബഷീറിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. വ്യവസായ മന്ത്രിയായ കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിച്ച മണ്ഡലത്തില്‍ ഒരു ചെറുകിട വ്യവസായ സംരംഭം പോലുമെത്തിയില്ല. അടിസ്ഥാന സൗകര്യങ്ങളിലും വേങ്ങര പിന്നിലായി. ഇതെല്ലാം വോട്ടായി മാറുമെന്നാണ് ബഷീര്‍ പ്രതീക്ഷിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here