ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് പി വി സിന്ധു പുറത്ത്

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ നിന്ന് പി വി സിന്ധു പുറത്ത്.രണ്ടാം റൗണ്ടില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്.സ്‌കോര്‍ 21-18,21-8.

ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്

കഴിഞ്ഞ ആഴ്ച സമാപിച്ച കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്.

ഇതിനു തൊട്ടുമുന്പ് നടന്ന ലോകചാന്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിനെ പിന്തള്ളി ഒകുഹാര ജേതാവായിരുന്നു. ഇന്ത്യയുടെ സൈനനെഹ്വാളും സ്‌പെയ്‌നിന്റെ കരോളിന മാരിനും തമ്മിലുള്ള മത്സരവും ഇന്ന് തന്നെയാണ്.

പുരുഷ സിംഗിള്‍സില്‍ കിഡിംബി ശ്രീകാന്തും ,മലയാളിതാരം എച്ച് എസ് പ്രണോയിയും ക്വാട്ടര്‍ ഫൈനല്‍ കടന്നു. രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ സൗരവ് വര്‍മ്മ പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News