ഫിഫ അണ്ടര്‍ സെവന്റീന്‍ ലോകകപ്പ്: പരിശീലന മൈതാനങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഈ മാസം 30 നകം പൂര്‍ത്തിയാക്കും: ജി സുധാകരന്‍

കൊച്ചി:ഫിഫ അണ്ടര്‍ സെവന്റീന്‍ ലോകകപ്പിനു മുന്നോടിയായി കൊച്ചിയിലെ പരിശീലന മൈതാനങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഈ മാസം 30 നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി സുധാകരന്‍.

പൊതുമരാമത്ത് വകുപ്പിന്റെ ഇതുവരെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ തൃപതികരമാണെന്നും മന്ത്രി പറഞ്ഞു.പരിശീലന മൈതാനങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.

ലോകകപ്പ് പരിശീലന മൈതാനങ്ങളായ മഹാരാജാസ് സ്റ്റേഡിയം ഗ്രൗണ്ട്, ഫോര്‍ട്ട് കൊച്ചി വെളിഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.

നിര്‍മ്മാണ പ്രവൃത്തികള്‍ മന്ത്രി വിലയിരുത്തി

മൂന്നിടത്തും പൊതുമരാമത്ത് വകുപ്പ് ചെയ്തു വരുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ മന്ത്രി വിലയിരുത്തി.

മൈതാനത്തിനു സമീപം കളിക്കാര്‍ക്കായി നിര്‍മ്മിച്ച താല്‍ക്കാലിക വിശ്രമമുറിയ്ക്ക് താഴെ മാലിന്യം ശ്രദ്ധയില്‍പ്പെട്ടതോടെ അതുടന്‍ നീക്കം ചെയ്യാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഇതു വരെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ തൃപ്തികരമെന്ന് അറിയിച്ച മന്ത്രി ഈ മാസം 30 നകം നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നറിയിച്ചു.

മഴ മാറിയാലുടന്‍ റോഡുകളുടെ അറ്റകുറ്റപ്പണി മുഴുമിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. അടുത്ത മാസം 7 മുതലാണ് ഫിഫ അണ്ടര്‍ സെവന്റീന്‍ ലോകകപ്പിന്റെ കൊച്ചിയിലെ മത്സരങ്ങള്‍ തുടങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News