ഗുര്‍മിതും ഹണി പ്രീതും ഒന്നിക്കുന്നു; ഇക്കുറി വെള്ളിത്തിരയില്‍

ബലാത്സംഗക്കേസില്‍ ജയിലിലായ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മിത് സിംഗിന്റെയും വളര്‍ത്തു മകള്‍ ഹണിപ്രീതിന്റെയും ജീവിതം വെള്ളിത്തിരയിലേക്ക്. ബലാത്സംഗ കേസില്‍ ഗുര്‍മീത് സിംഗ് ഇപ്പോള്‍ ജയിലിലാണ് ഹണിപ്രീതാകട്ടെ ഒളിവിലും.

അസുതോഷ് മിശ്രയാണ് സംവിധായകന്‍

അസുതോഷ് മിശ്രയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തില്‍ ഗുര്‍മീത് റാം റഹിം സിംഗായി റാസ മുദാറാണ് അഭിനയിക്കുന്നത്.

ഹണിപ്രീതായി ബോളിവുഡിലെ വിവാദങ്ങളുടെ തോഴിയായ രാഖി സാവന്തുമാണ് അഭിനയിക്കുക.

അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തില്‍ അജാസ് ഖാനും എത്തുന്നുണ്ട്. സംഭവ ബഹുലമായ ജീവിതമാണ് ഗുര്‍മീതിന്‍രെയും ഹണീപ്രീതിന്റേയും.

ഹണിപ്രീത് ഇന്‍സാന്‍ എന്നറിയപ്പെടുന്ന റഹീം സിംഗിന്റെ വളര്‍ത്തു മകളുടെ ആഗ്രഹങ്ങള്‍ പലതും വ്യത്യസ്തമായിരുന്നു. അവയെല്ലാം പൂര്‍ത്തിയാക്കുന്നതിന് ഗുര്‍മീത് എന്തും ചെയ്യുമായിരുന്നു.

ഹണിപ്രീതിന്റെ വലിയൊരു ആഗ്രഹം നായികയാവണം എന്നതായിരുന്നു. കത്രീനയുടെ സൈസ് സീറോ ശരീരം മെരുക്കി എടുക്കുന്നതിനായി ഹണി ഒരുപാട് കഷ്ടപ്പെട്ടിരുന്നു.

കൂടിചേര്‍ക്കലുകളൊന്നും ഇല്ലാതെ തന്നെ ബോളിവുഡിലെ മസാലപടങ്ങളുടെ ചേരുവകളോട് കൂടിയ സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവകഥ വെള്ളിത്തിരയിലെത്തുമോയെന്ന് കാത്തിരുന്ന് കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News